മുളക്കൊട്ട നെയ്ത് മേഘാലയ, ഗോത്ര മുന്നേറ്റവുമായി ഗുജറാത്ത്; പരേഡ് പുരോഗമിക്കുന്നു

ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിച്ചതോടെ റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമായി.

സംസ്ഥാനങ്ങളുടെ വൈവിധ്യമാർന്ന നിശ്ചല ദൃശ്യങ്ങളുടെ പ്രദർശനം പുരോഗമിക്കുകയാണ്. ഒരു സ്ത്രീ മുളകൊണ്ടുള്ള കൊട്ട നെയ്യുന്നതും മുള, ചൂരൽ ഉൽപ്പന്നങ്ങളുമാണ് മേഘാലയയിലെ നിശ്ചലദൃശ്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഗുജറാത്ത് ഗോത്ര വിഭാഗത്തിന്റെ മുന്നേറ്റം ആണ് വിഷയമാക്കിയത്.കേരളത്തിന്റെ ദൃശ്യം ഒഴിവാക്കിയിരുന്നു.

ബിഎസ്എഫ് സംഘം രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡിൽ മാർച്ച് ചെയ്തു.ഇന്ത്യൻ വ്യോമസേന നിശ്ചല ദൃശ്യം പ്രദർശിപ്പിച്ചു. ‘ഇന്ത്യൻ എയർഫോഴ്‌സ് ട്രാൻസ്‌ഫോർമിങ് ഫോർ ദ് ഫ്യൂചർ’ എന്നതാണ് പ്രമേയം. പാരച്യൂട്ട് റെജിമെന്റ് അവരുടെ പുതിയ കോംപാക്ട് യൂണിഫോമും താവോർ റൈഫിളുമായ് റിപ്പബ്ലിക് ഡേ പരേഡിൽ പങ്കെടുത്തു . പരേഡിൽ ഇന്ത്യൻ നാവികസേനയുടെ നിശ്ചല ദൃശ്യം ഉണ്ടായിരുന്നു.

950കളിലെ യൂണിഫോം അണിഞ്ഞാണ് കരസേനയുടെ രാജ്പുത് റജിമന്റ് പരേഡിന്റെ ഭാഗമാകുന്നത്. 1960കളിലെ യൂണിഫോം അണിഞ്ഞാണ് അസം റൈഫിൾസ് പരേഡിൽ അണിനിരന്നത്. 1970ലെ യൂണിഫോം ധരിച്ചാണ് ജമ്മു കശ്മീർ റജിമന്റ് പരേഡിൽ പങ്കെടുത്തത്.സെഞ്ചൂറിയൻ ടാങ്ക്, പിടി-76, എംബിടി അർജുൻ എംകെ-ഐ, എപിസി തോപാസ് എന്നിവ അണിനിരന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ