ഒടിപി നല്‍കിയതും ചിത്രങ്ങള്‍ അയച്ചതും അതിഥി ഭരദ്വാജിന്; ലഭിച്ചത് പാക് ഏജന്റിന്, ഗുജറാത്ത് സ്വദേശിയായ ആരോഗ്യപ്രവര്‍ത്തകന്‍ പിടിയില്‍

പാകിസ്ഥാന് വേണ്ടി ഇന്ത്യയില്‍ ചാരപ്രവര്‍ത്തനം നടത്തിയ ആരോഗ്യപ്രവര്‍ത്തകന്‍ പിടിയില്‍. ഗുജറാത്തിലെ കച്ച് സ്വദേശിയായ സഹ്‌ദേവ് സിങ് ഗോഹില്‍ എന്ന യുവാവാണ് എയര്‍ഫോഴ്‌സിന്റെയും ബിഎസ്എഫിന്റെയും സുപ്രധാന വിവരങ്ങള്‍ പാകിസ്ഥാന് കൈമാറിയ സംഭവത്തില്‍ പിടിയിലായത്. തീവ്രവാദ വിരുദ്ധ സേനയാണ് ഇയാളെ പിടികൂടിയത്.

അതിഥി ഭരദ്വാജ് എന്ന് പരിചയപ്പെടുത്തിയ ഒരു സ്ത്രീയുമായി 2023ലാണ് സഹ്‌ദേവ് പരിചയത്തിലാകുന്നത്. തുടര്‍ന്ന് അടുപ്പം ശക്തമായ ശേഷം സഹ്‌ദേവിനോട് ഇന്ത്യന്‍ വ്യോമസേനയുടെയും അതിര്‍ത്തി രക്ഷാസേനയുടെയും ചില കേന്ദ്രങ്ങളുടെ ഫോട്ടോകള്‍ ആവശ്യപ്പെട്ടു. വാട്‌സ്ആപ് വഴിയായിരുന്നു ബന്ധം.

യുവതി ആവശ്യപ്പെട്ടത് പ്രകാരം അടുത്തിടെ നിര്‍മിച്ചതും നിര്‍മാണത്തിലിരിക്കുന്നതുമായ കേന്ദ്രങ്ങളുടെ ഫോട്ടോകള്‍ സഹ്‌ദേവ് അയച്ചുനല്‍കി.
പാകിസ്ഥാനി ഏജന്റിനാണ് സഹ്‌ദേവ് ഇത്തരത്തില്‍ എയര്‍ഫോഴ്‌സിന്റെയും ബിഎസ്എഫിന്റെയും സുപ്രധാന വിവരങ്ങള്‍ കൈമാറിയിരുന്നത്. മേയ് ഒന്നാം തീയ്യതിയാണ് ഉദ്യോഗസ്ഥര്‍ യുവാവിനെ ആദ്യം പ്രാഥമിക അന്വേഷണത്തിനായി വിളിപ്പിക്കുന്നത്.

വ്യോമസേനയുടെയും ബിഎസ്എഫിന്റെയും കേന്ദ്രങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ഇയാള്‍ പാകിസ്ഥാനി ഏജന്റിന് കൈമാറിയതായി കണ്ടെത്തി. 2025ല്‍ സ്വന്തം ആധാര്‍ കാര്‍ഡ് നല്‍കി സഹ്‌ദേവ് ഒരു സിം എടുത്തു. ശേഷം ഈ നമ്പര്‍ അതിഥി ഭരദ്വാജിന് വേണ്ടി വാട്‌സ്ആപ് ഉപയോഗിക്കാനായി നല്‍കി.

വാട്‌സ്ആപ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് ഒടിപി പറഞ്ഞുകൊടുത്തായിരുന്നു ഇത് ചെയ്തത്. ശേഷം ഈ നമ്പറിലേക്കായി വ്യോമസേനാ കേന്ദ്രങ്ങളുടെയും ബിഎസ്എഫ് കേന്ദ്രങ്ങളുടെയും എല്ലാ ഫോട്ടോകളും വീഡിയോകളും അയക്കുന്നത്. സഹദേവ് പറഞ്ഞുകൊടുത്ത ഒടിപി വെച്ച് ഇന്‍സ്റ്റാള്‍ ചെയ്ത വാട്‌സ്ആപ് അക്കൗണ്ട് പാകിസ്ഥാനില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി.

അജ്ഞാതനായ ഒരു വ്യക്തിയില്‍ നിന്ന് ഇയാള്‍ക്ക് 40,000 രൂപ പണമായി ലഭിച്ചുവെന്നും അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. പാകിസ്ഥാന് വേണ്ടി ഇന്ത്യയില്‍ നിന്ന് ചാര പ്രവര്‍ത്തനം നടത്തുന്നവരെ കണ്ടെത്താന്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നുവന്ന വ്യാപക അന്വേഷണത്തിന്റെ ഭാഗമായാണ് പുതിയ അറസ്റ്റും ഉണ്ടായത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്