ലോകം അത്ഭുതപ്പെടുകയും പാകിസ്ഥാന്‍ ഭയപ്പെടുകയും ചെയ്യുന്നു; പ്രധാനമന്ത്രി പാക് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കിയെന്ന് അമിത് ഷാ

ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പ്രധാനമന്ത്രി ഉചിതമായ മറുപടി നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നല്‍കിയ മറുപടിയില്‍ ലോകം അത്ഭുതപ്പെടുകയും പാകിസ്ഥാന്‍ ഭയപ്പെടുകയും ചെയ്യുന്നുവെന്നും അമിത്ഷാ പറഞ്ഞു. പാകിസ്ഥാന്റെ മിസൈലുകളോ ഡ്രോണുകളോ പോലും ഇന്ത്യയുടെ മണ്ണില്‍ എത്തിയില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ഭീകരര്‍ക്കുള്ള സൈന്യത്തിന്റെ മറുപടി പാകിസ്ഥാനിലെ 100 കിലോമീറ്റര്‍ ഉള്ളിലെ ക്യാമ്പുകള്‍ നശിപ്പിച്ച് കൊണ്ടായിരുന്നു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് നേരെ ഭീകര പ്രവര്‍ത്തനം തുടര്‍ന്നാല്‍ തിരിച്ചടി പതിന്മടങ്ങ് ശക്തിയോടെ ആയിരിക്കും. പാകിസ്ഥാന്റെ മിസൈലുകളോ ഡ്രോണുകളോ പോലും ഇന്ത്യയുടെ മണ്ണില്‍ എത്തിയില്ലെന്നും അമിത് ഷാ പറഞ്ഞു.

ഇന്ത്യന്‍ സൈന്യം പാകിസ്ഥാന്റെ 15 വ്യോമതാവളങ്ങള്‍ ആക്രമിച്ചു. അവിടുത്തെ സാധാരണ ജനങ്ങള്‍ക്ക് ഒരു ദോഷവും വരാത്ത രീതിയില്‍ ആയിരുന്നു സൈന്യം മറുപടി നല്‍കിയത്. അവരുടെ വ്യോമാക്രമണ ശേഷിയെയും തകര്‍ത്തു. സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായാണ് നമ്മുടെ സൈന്യം പാകിസ്ഥാനില്‍ 100 കിലോമീറ്റര്‍ ഉള്ളിലുള്ള തീവ്രവാദ ക്യാമ്പുകള്‍ നശിപ്പിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി.

ആണവായുധങ്ങളുണ്ടെന്ന് അവകാശപ്പെട്ട് ഭീഷണിപ്പെടുത്തിയവര്‍ തങ്ങള്‍ ഭയപ്പെടുമെന്ന് കരുതി. എന്നാല്‍ നമ്മുടെ സൈന്യവും നാവികസേനയും വ്യോമസേനയും അവര്‍ക്ക് വളരെ ഉചിതമായ മറുപടി നല്‍കി. ലോകം മുഴുവന്‍ നമ്മുടെ സൈന്യത്തിന്റെ ക്ഷമയെയും പ്രധാനമന്ത്രി മോദിയുടെ ദൃഢനിശ്ചയമുള്ള നേതൃത്വത്തെയും പ്രശംസിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ