പഹൽഗാം ഭീകരാക്രമണം; കേന്ദ്ര സർക്കാരിനെ വിമർശിച്ച് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ

ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ ബിജെപി സർക്കാരിനെ വിമർശിച്ച് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. ജമ്മുകശ്മീരിലെ തീവ്രവാദി ആക്രമണത്തിൽ 28 നിരപരാധികളാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് ആരാണ് ഉത്തരവാദി എന്ന് ഡി രാജ ചോദിച്ചു. തിരുവനന്തപുരത്ത് സിപിഐ നൂറാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനത്തിലായിരുന്നു പ്രതികരണം.

 ജമ്മു-കശ്മീരിന് ഭരണഘടനാപരമായി ലഭിച്ചിരുന്ന പ്രത്യേക പദവി എടുത്തു കളഞ്ഞത് മോദി സർക്കാരാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിൽ ആർഎസ്എസിന് ഒരു പങ്കുമില്ലെന്നും ഡി രാജ പറഞ്ഞു. രാജ്യത്ത് ഭീകരാക്രമണം ഉണ്ടാകുമ്പോൾ ജനങ്ങളെ വിഭജിക്കാനാണ് ചിലർ ശ്രമിക്കുന്നത്. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും സിപിഐ ജനറൽ സെക്രട്ടറി പറഞ്ഞു.

ബിജെപി അധികാരത്തിൽ വന്നപ്പോൾ ആർട്ടിക്കിൾ 370 എടുത്തുമാറ്റി. മോദിയും അമിത് ഷായും ഭരണഘടന എങ്ങനെ വായിക്കണം എന്ന് പഠിക്കണം. അവർ ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി എടുത്തുമാറ്റി. അവിടുത്തെ ജനങ്ങൾ തിരഞ്ഞെടുത്ത നിയമസഭയ്ക്കും സർക്കാരിനും അധികാരം നൽകാൻ ബിജെപി സർക്കാർ തയ്യാറല്ലെന്നും സിപിഐ ജനറൽ സെക്രട്ടറി പറഞ്ഞു. ഇപ്പോൾ ജമ്മുകശ്മീരിലെ സമാധാനം നഷ്ടപ്പെട്ടിരിക്കുന്നു. ജമ്മു കശ്മീരിലെ പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികൾ പാർലമെൻ്റിൽ ഇല്ലാത്ത അവസ്ഥയാണ്. ജമ്മുകശ്മീരിലെ ജനങ്ങളുമായി സംവദിക്കാൻ സർക്കാർ തയ്യാറാകണമെന്നും രാജ പറഞ്ഞു.

 എക്കാലവും കമ്മ്യൂണിസ്റ്റ് പാർട്ടി കശ്മീർ ജനതയ്ക്കൊപ്പമാണ് നിലകൊണ്ടത്. രാജ്യത്തെ ജനങ്ങൾക്കിടയിലുള്ള ഐക്യത്തെ സംരക്ഷിക്കണമെന്നും ഡി രാജ ആവശ്യപ്പെട്ടു. മത ധ്രുവീകരണം നടത്തി ഭരിക്കുക എന്ന അജണ്ടയാണ് ബിജെപിയുടേതെന്നും ഡി രാജ വിമർശിച്ചു. തിരുവനന്തപുരത്ത് സിപിഐ നൂറാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കവേയാണ് ഡി രാജ ബിജെപിക്ക് എതിരെ വിമർശനം ഉന്നയിച്ചത്.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ