അറിവിന്റെ വെളിച്ചം പകര്‍ന്ന റാബിയയ്ക്ക് പത്മശ്രീ ആദരം

ശാരീരിക അവശതകള്‍ക്കിടയിലും സാക്ഷരതാ മിഷന്‍ പ്രവര്‍ത്തന രംഗത്ത് സജീവമായ കെ.വി. റാബിയയെ തേടി പത്മശ്രീ ആദരം. മലപ്പുറം തിരൂരങ്ങാടിക്കടുത്ത് വെള്ളിലക്കാട് സ്വദേശിനിയായ കറിവേപ്പില്‍ റാബിയ എന്ന 56 വയസ്സുകാരി ജീവിതത്തില്‍ പൊരുതി വിജയിച്ചയാളാണ്. പോളിയോ ബാധിച്ച് 14 വയസ്സ് മുതല്‍ വീല്‍ചെയറില്‍ ഒതുങ്ങിയെങ്കിലും നൂറുകണക്കിന് നിരക്ഷരര്‍ക്ക് അക്ഷരങ്ങളുടെ വെളിച്ചം നല്‍കി ആഗോള പ്രശസ്തി കൈവരിച്ചിട്ടുള്ള റാബിയക്ക് അവിശ്വസനീയമാണ് ഈ ബഹുമതി.

ശാരീരിക അവശതകള്‍ക്കിടയിലും സാക്ഷരതാ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായതോടെയാണ് റാബിയ മലയാളികള്‍ക്ക് സുപരിചിതയാകുന്നത്. പരേതനായ മൂസക്കുട്ടി ഹാജിയുടെയും ബിയച്ചൂട്ടി ഹജുമ്മയുടെയും മകളാണ്. പത്താംക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെ പോളിയോ ബാധിച്ച് കാലുകള്‍ പൂര്‍ണമായി തളര്‍ന്നു. പ്രീഡിഗ്രി പഠനത്തോടെ ഔപചാരിക വിദ്യാഭ്യാസം പൂര്‍ത്തിയായെങ്കിലും അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ ബിരുദവും ബിരുദാനന്തരബിരുദവും നേടി. വായനയിലൂടെ നേടിയ അറിവാണ് റാബിയയ്ക്ക് കരുത്ത് പകര്‍ന്നത്.

1990 ല്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരതാ കാമ്പയിന്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ റാബിയ സ്വന്തമായി സാക്ഷരതാ പദ്ധതി ആരംഭിച്ചിരുന്നു. ചലനം എന്ന സ്ഥാപനം വനിത വികസനവും സാക്ഷരതയും ലക്ഷ്യമാക്കി തുടങ്ങി. ശാരീരിക വൈകല്യമുള്ളവര്‍ക്കും ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്കുമായി ആറ് സ്‌കൂളുകള്‍ നടത്തുകയും, സ്ത്രീകള്‍ക്കും വികലാംഗര്‍ക്കും വേണ്ടി തൊഴില്‍ പരിശീലന കോഴ്‌സുകള്‍ ആരംഭിക്കുകയും ചെയ്തു. റാബിയയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യു.എന്‍ മികച്ച സാക്ഷരത പ്രവര്‍ത്തകക്കുള്ള അവാര്‍ഡ് നല്‍കി ആദരിച്ചട്ടുണ്ട്.

ഇതിന് പുറമേ 1993ല്‍ ദേശീയ പുരസ്‌കാരം, സംസ്ഥാന സര്‍ക്കാറിന്റെ വനിതാ രത്നം അവാര്‍ഡ്, മുരിമഠത്തില്‍ ബാവ അവാര്‍ഡ്, സംസ്ഥാന സാക്ഷരത മിഷന്‍ അവാര്‍ഡ്, കണ്ണകി സ്ത്രീശക്തി പുരസ്‌കാരം, സീതി സാഹിബ് അവാര്‍ഡ്, യൂനിയന്‍ ചേംബര്‍ ഇന്റര്‍നാഷനല്‍ അവാര്‍ഡ്, നാഷനല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരത മിഷന്‍ അവാര്‍ഡ്, ഐ.എം.എ അവാര്‍ഡ്, കണ്ണകി സ്ത്രീശക്തി അവാര്‍ഡ് എന്നിങ്ങനെ നിരവധി ബഹുമതികള്‍ ലഭിച്ചട്ടുണ്ട്. 2009 ലാണ് റാബിയയുടെ ആത്മകഥയായ ‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്’ പ്രസിദ്ധീകരിച്ചത്.

Latest Stories

ഈദ്, നൗറൂസ് ആശംസകള്‍ നേര്‍ന്ന് ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി; പശ്ചിമേഷ്യന്‍ സാഹചര്യങ്ങളെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു

താനൂരില്‍ മുഹമ്മദ് സമീര്‍ വള്ളിക്കുന്നില്‍ സി പി മുസ്തഫ, കാസര്‍കോട് ഷാനവാസ് പാദൂര്‍; മൂന്ന് സീറ്റിലേയും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്; ഇടത് സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായി

തിരുവനന്തപുരത്ത് കരമന ജയന്‍, അരുവിക്കരയില്‍ വിവേക് ഗോപന്‍; മൂന്നാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടു എന്‍ഡിഎ

കൈപ്പത്തി ഇല്ല, സ്വതന്ത്ര ചിഹ്നത്തില്‍ മല്‍സരിക്കാന്‍ പി കെ ശശി

വി കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു; സ്ഥലമുടമയെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

ജി സുധാകരന്‍ കാണിച്ചത് ചെറ്റത്തരം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; വലിയ വഞ്ചനയാണ് സുധാകരന്‍ കാണിച്ചത്, കോണ്‍ഗ്രസിലെ കെ സുധാകരന്‍ എടുത്ത നിലപാടാണ് നല്ലത്

തിരുവനന്തപുരം സെന്‍ട്രലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുധീര്‍ കരമന; കരമന ജയനെ നീക്കി കൃഷ്ണകുമാറിനെ കൊണ്ടുവരാന്‍ ബിജെപിയില്‍ നീക്കം; യുഡിഎഫിനായി സിഎംപിയുടെ സി പി ജോണ്‍

യുഡിഎഫ് അധികാരം പിടിക്കുമെന്ന് കെ സുധാകരന്‍; ഇടത് കോട്ടകള്‍ കോണ്‍ഗ്രസ് പിടിച്ചെടുക്കും; മനസ് മടുത്ത് പോകുന്ന ആളല്ല താന്‍, എല്ലാം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിലെടുക്കും

കുത്തനെയിടിഞ്ഞ് സ്വര്‍ണവില; പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണം 1,07,040ല്‍ എത്തി; 20 ദിവസത്തിനിടെ 20,000ന് അടുത്ത് ഇടിഞ്ഞു

ഡോ. വന്ദന ദാസ് കൊലക്കേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം തടവ് ശിക്ഷ; ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി