ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലിങ്ങള്‍; ജനസംഖ്യ നിരക്കും ഗര്‍ഭധാരണ നിരക്കും കുറഞ്ഞു; മോദിക്ക് മറുപടിയുമായി ഒവൈസി

നരേന്ദ്രമോദിയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തിന് മറുപടിയുമായി ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്ത്. മുസ്ലിം വിഭാഗം കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നുവെന്ന തെറ്റിദ്ധാരണ പടര്‍ത്താന്‍ എന്തിനാണ് ശ്രമിക്കുന്നതെന്ന് ഒവൈസി ചോദിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം മുസ്ലിം വിഭാഗത്തിലെ ജനസംഖ്യ നിരക്കും ഗര്‍ഭധാരണ നിരക്കും കുറയുകയാണുണ്ടായത്. ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങളാണ്. ഇത് തുറന്ന് പറയുന്നതില്‍ തനിക്ക് അപമാനമില്ലെന്നും ഒവൈസി അഭിപ്രായപ്പെട്ടു. എത്ര കാലം നിങ്ങള്‍ മുസ്ലീങ്ങളെ കുറിച്ച് തെറ്റിദ്ധാരണ പടര്‍ത്തുമെന്നും ഒവൈസി ചോദിച്ചു.

മുസ്ലീങ്ങള്‍ ഭൂരിപക്ഷ സമുദായമാകുമെന്ന ഭയം ഹിന്ദുക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കാനാണ് മോദി ശ്രമിക്കുന്നത്. മുസ്ലീങ്ങളെയും ദളിതരെയും വെറുക്കുക എന്ന ഗ്യാരന്റിയാണ് മോദിയുടേത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും രാജ്യത്തെ സ്വത്തുക്കള്‍ വീതിച്ചു നല്‍കുമെന്ന മോദിയുടെ പരാമര്‍ശത്തിലാണ് ഒവൈസിയുടെ മറുപടി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ