നുസ്രത്ത് ജഹാന്‍ 20 കോടി തട്ടിയെടുത്തു; 415 പേര്‍ പരാതിയുമായി ഇഡിയില്‍; ചോദ്യം ചെയ്യാന്‍ വിളിപ്പിക്കില്ലെന്ന് ഭര്‍ത്താവ്; നടിക്കെതിരെ തൃണമൂലില്‍ വിമത നീക്കം

ഫ്‌ലാറ്റുകള്‍ വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസില്‍ നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത്ത് ജഹാനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചുവെന്ന ആരോപണങ്ങള്‍ തള്ളി ഭര്‍ത്താവ്. ദേശീയമാധ്യമങ്ങളില്‍ അടക്കം വാര്‍ത്തകള്‍ വന്നതോടെയാണ് വിശദീകരണവുമായി ഭര്‍ത്താവ് യാഷ് ദാസ്ഗുപ്ത രംഗത്ത് എത്തിയത്.

നുസ്രത്ത് ജഹാനെതിരായ കോടിക്കണക്കിനു രൂപയുടെ അഴിമതിയാരോപണം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ അദേഹം നുസ്രത്ത് ജഹാനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കില്ലെന്നു വ്യക്തമാക്കി. 415 പേരാണ് നുസ്രത്ത് ജഹാന്‍ തങ്ങളുടെ കൈയില്‍ നിന്നും പണം തട്ടിയെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇവരാണ് ഇഡിക്ക് പരാതി നല്‍കിയിരിക്കുന്നത്. തങ്ങളുടെ കൈയില്‍ നിന്ന് 20 കോടി രൂപ നടി തട്ടിയെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

അഴിമതിയാരോപണം ഉയര്‍ന്നതോടെ നടിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം രഗെത്തെത്തിയിട്ടുണ്ട്. എന്നാല്‍, ഭൂരിപക്ഷം പേരും നടിക്കൊപ്പമാണ്. ഇതോടെയാണ് ഭര്‍ത്താവിന്റെ പ്രതികരണം.

തെളിവുകള്‍ ലഭിക്കുന്നതിനു മുന്‍പതുതന്നെ നുസ്രത്ത് ജഹാനെ കുറ്റക്കാരിയാക്കി മാറ്റുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പറഞ്ഞിരുന്നു. വിമത വിഭാഗത്തിന്റെ നീക്കം തള്ളിയാണ് മമത നിലപാട് വ്യക്തമാക്കിയത്. ഫ്‌ലാറ്റുകള്‍ വാഗ്ദാനം ചെയ്തു തട്ടിയെടുത്ത പണത്തിനാണു സ്വന്തമായി ഫ്‌ലാറ്റ് വാങ്ങിയതെന്ന ആരോപണം നുസ്രത്ത് ജാഹന്‍ നേരത്തെ തന്നെ നിഷേധിച്ചിരുന്നു.

കമ്പനിയില്‍ നിന്നും ലോണ്‍ എടുത്തിട്ടാണു ഫ്‌ലാറ്റ് വാങ്ങിയതെന്നും 2017 മാര്‍ച്ചില്‍ പലിശസഹിതം അതു തിരിച്ചടച്ചിരുന്നെന്നും നുസ്രത്ത് ജഹാന്‍ രേഖകള്‍ അടക്കം പുറത്തുവിട്ട് വ്യക്തമാക്കിയിരുന്നു. സെവന്‍ സെന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടായിരുന്നു നുസ്രത്ത് ജഹാന്‍.

അതേസമയം, നുസ്രത്ത് ജഹാന്റെ വാദങ്ങള്‍ കമ്പനിയുടെ നിലവിലെ ഡയറക്ടര്‍ രാകേഷ് സിങ് പൂര്‍ണമായി തള്ളിയിട്ടുണ്ട്. നടി സാമ്പത്തിക തിരിമറികള്‍ നടത്തിയെന്നാണ് അദേഹം ആരോപിക്കുന്നത്. സംഭവം വിവാദമായതോടെ പ്രതിപക്ഷമായ ബിജെപി നടിക്കെതിരെയും ടിഎംസിക്കെതിരെയും രംഗത്തെത്തി.

Latest Stories

വോട്ട് കൊള്ളയേക്കാള്‍ വലിയ രാജ്യവിരുദ്ധ പ്രവര്‍ത്തനം വേറെയില്ല; ദേശദ്രോഹ പ്രയോഗങ്ങള്‍ കൊണ്ട് മറപിടിക്കുന്ന ബിജെപിയ്‌ക്കെതിരെ അതേ നാണയത്തില്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി

'നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം, രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവർ അയാൾക്കൊപ്പം'; വിമർശിച്ച് ഭാഗ്യലക്ഷ്മി

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രം'; ഇപ്പോൾ വന്നത് അന്തിമ വിധി അല്ലെന്ന് ഭാഗ്യലക്ഷ്മി

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി

“കുറ്റം ‘നോർമൽ’ ആകുന്ന നിമിഷം”

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിര, പോളിങ് ഉച്ചയോടെ 50% ശതമാനത്തിലേക്ക്