പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും; സുപ്രധാന ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ ഇന്നും ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധിക്കും. 92 എംപിമാരുടെ സസ്‌പെന്‍ഷന്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധിക്കുക. സഭയ്ക്കുള്ളിലെ ഭൂരിഭാഗം പ്രതിപക്ഷ എംപിമാരെയും പുറത്താക്കിയ സാഹചര്യത്തില്‍ ക്രിമിനല്‍ നിയമങ്ങളുടെ പേരുമാറ്റം ഉള്‍പ്പെടെയുള്ള സുപ്രധാന ബില്ലുകള്‍ പാസാക്കിയെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് ആരോപണം ഉയരുന്നുണ്ട്.

സഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട 92 എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കും. സുരക്ഷ വീഴ്ച സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ സംസാരിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. രാജ്യസഭയിലെയും ലോക്‌സഭയിലെയും 46 വീതം എംപിമാരാണ് സഭയില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ നടപടി നേരിടുന്നത്.

പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം വെള്ളിയാഴ്ച അവസാനിക്കാനിരിക്കവേയാണ് ഇരു സഭാ അധ്യക്ഷന്‍മാരും കടുത്ത നടപടികളിലേക്ക് കടന്നത്. അതേ സമയം ബില്ലുകളില്‍ ചര്‍ച്ചയുണ്ടാകാതിരിക്കാനാണ് സസ്‌പെന്‍ഷന്‍ നടപടി ഉണ്ടായതെന്ന് ഇന്‍ഡ്യ മുന്നണി നേരത്തെ ആരോപിച്ചിരുന്നു. ക്രിമിനല്‍ നിയമങ്ങളുടെ പേര് മാറ്റുന്ന ബില്ലുകള്‍ ഉള്‍പ്പെടെ 7 ബില്ലുകളാണ് ഇന്ന് ലോക്‌സഭയുടെ പരിഗണനയില്‍ എത്തുന്നത്.

Latest Stories

കാസർകോട് ഭർതൃവീട്ടുകാരുടെ മുന്നിൽവെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ കേസ്; ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്

മുഖ്യമന്ത്രിയുടെ വാഹന മോഡിഫിക്കേഷൻ പ്രഖ്യാപനം; റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി മോട്ടോർ വാഹന വകുപ്പ്

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു

ആലപ്പുഴയിലെ ഗൺമാന്മാരുടെ മർദ്ദനം: ഗൺമാൻമാരെ ചോദ്യംചെയ്യുന്നത് തടഞ്ഞു, കേസ് ഡയറി തിരുത്തിച്ചു; അജിത് കുമാർ പ്രതിയായേക്കും

ഗ്രൂപ്പ് ഘട്ടത്തിന് അവസാനം, ഇനി പ്ലേഓഫ് പോരാട്ടം; മത്സരക്രമം ഇങ്ങനെ

ഇന്ധന വില വീണ്ടും കൂടി; രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വില വർധന

'കോടതി ഉത്തരവുള്ള സ്ഥലത്ത് വീഡിയോ ചിത്രീകരിച്ചു, ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തി'; മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിൽ പരാതിയുമായി ബിജെപി

'കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ 94% അനുയായികളും ഇന്ത്യക്കാര്‍'; ബിജെപിക്ക് കണക്കുസഹിതം മറുപടി നൽകി അഭിജീത്ത്

'പ്രസിഡന്റിനും സെക്രട്ടറിക്കും ഈഗോ പ്രശ്നമാണ്, ഒന്നിച്ചു നിൽക്കേണ്ടവരാണ് ഇങ്ങനെ കലഹിക്കുന്നത്'; അമ്മ നേതൃത്വം പിരിച്ചു വിടണമെന്ന് പൊന്നമ്മ ബാബു

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്