പ്രതിപക്ഷത്തിന്റെ അഭാവത്തിൽ രാജ്യസഭയിൽ രണ്ട് ദിവസം കൊണ്ട് പാസാക്കിയത് 15 ബില്ലുകൾ

രാജ്യസഭയിലെ പ്രതിപക്ഷത്തിന്റെ അഭാവത്തിൽ കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് പതിനഞ്ച് ബില്ലുകൾ പാസായി. ഞായറാഴ്ച നടന്ന ബഹളത്തെ തുടർന്ന് എട്ട് അംഗങ്ങളെ സസ്‌പെൻഡ് ചെയ്തതിനെതിരെ പ്രതിപക്ഷം ഇരുസഭകളിലെയും നടപടികൾ ബഹിഷ്കരിച്ചിരുന്നു. ഏഴ് ബില്ലുകൾ ഇന്നലെ പാസായി, ഇന്ന് എട്ട്.

ആർ.എസ്.എസുമായി ബന്ധപ്പെട്ട തൊഴിലാളി സംഘടന ഉൾപ്പെടെയുള്ള തൊഴിലാളി യൂണിയനുകൾ എതിർത്ത വിവാദപരമായ മൂന്ന് തൊഴിൽ നിയമ ഭേദഗതി ബില്ലുകളും പാസാക്കിയവയിൽ ഉൾപ്പെടുന്നു.

പാർലമെന്റ് ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞപ്പോൾ രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു നടത്തിയ പ്രഭാഷണത്തിൽ ചില അംഗങ്ങൾ വാക്ക്ഔട്ട് നടത്തിയതിന് ശേഷവും ബില്ലുകൾ പാസാക്കിയതിന്റെ മുൻകാല ഉദാഹരണങ്ങൾ അനുസ്മരിച്ചു.

ചില അംഗങ്ങൾ സഭ ബഹിഷ്‌കരിക്കുകയോ മറ്റോ ചെയ്ത സാഹചര്യത്തിൽ ബില്ലുകൾ അംഗീകരിച്ച നിരവധി മുൻ‌ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. ഈ സാഹചര്യത്തിൽ, 2013 ൽ ധനകാര്യ ബില്ലും അപ്രോപ്രിയേഷൻ ബില്ലും പാസാക്കിയതിനെ അദ്ദേഹം ഉപരാഷ്ട്രപതിയെന്ന നിലയിൽ തന്റെ ട്വിറ്ററിൽ ഉദ്ധരിച്ചു.

ഞായറാഴ്ച നടന്ന ബഹളത്തെ തുടർന്ന് രാജ്യസഭയിലെ എട്ട് അംഗങ്ങളെ സസ്‌പെൻഡ് ചെയ്തത് അസുഖകരമാണെങ്കിലും അനിവാര്യമാണെന്ന് അന്ന് സഭയിൽ ഇല്ലാതിരുന്ന വെങ്കയ്യ നായിഡു പറഞ്ഞു.

പ്രതിഷേധിക്കാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ട്, എന്നാൽ അത് എങ്ങനെ ചെയ്യണം എന്നതാണ് ചോദ്യം, ഉപരിസഭയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ താൻ ബാദ്ധ്യസ്ഥനാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

കാർഷിക ബില്ലുകളിൽ സാധാരണ വോട്ടെടുപ്പ് നടത്താൻ ഡെപ്യൂട്ടി ചെയർമാൻ ഹരിവൻശ് സിംഗ് വിസമ്മതിച്ചതിനെ തുടർന്ന് ഉണ്ടായ ബഹളവുമായി ബന്ധപ്പെട്ട് എട്ട് അംഗങ്ങളെ സസ്‌പെൻഡ് ചെയ്തതിരുന്നു. ഈ കാരണത്താൽ ഇരുസഭകളിലും നടപടികൾ ബഹിഷ്കരിക്കാൻ പ്രതിപക്ഷം തിങ്കളാഴ്ച തീരുമാനിക്കുകയായിരുന്നു.

അസ്വസ്ഥരായ അംഗങ്ങൾ സഭയുടെ നടുത്തളത്തിലേക്ക് മാർച്ച് ചെയ്യുകയും പേപ്പറുകൾ വലിച്ചുകീറുകയും മൈക്കുകൾ തകർക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇന്ന് കോൺഗ്രസ് എംപിമാരും സമാന ചിന്താഗതിക്കാരായ പാർട്ടികളും പാർലമെന്റ് പരിസരത്തെ ഗാന്ധി പ്രതിമയിൽ നിന്ന് അംബേദ്കർ പ്രതിമയിലേക്ക് മാർച്ച് നടത്തി.

വൈകുന്നേരം പ്രതിപക്ഷ നേതാവ് പ്രസിഡന്റ് രാം നാഥ് കോവിന്ദിനെ സന്ദർശിച്ച് കാർഷിക ബില്ലുകൾക്കുള്ള അനുമതി നിർത്തണമെന്ന് അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസം രാജ്യസഭയിൽ ബില്ലുകൾ പാസാക്കിയ രീതി ഭരണഘടനാ വിരുദ്ധമാണെന്ന് രാഷ്ട്രപതിയോട് പറഞ്ഞതായി കോൺഗ്രസിന്റെ ഗുലാം നബി ആസാദ് പറഞ്ഞു.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...