സൗഹൃദം ഡേറ്റിംഗ് ആപ്പ് വഴി; കസ്റ്റംസ് ക്ലിയറൻസ് പറഞ്ഞ് തട്ടിപ്പ്,   യുകെയിലെ ഡോക്ടർ ഇന്ത്യയിലെത്തിയ വകയിൽ, യുവതിക്ക് നഷ്ടമായത് ഒരു ലക്ഷം

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ആൺ സുഹൃത്ത് യുവതിയിൽ നിന്ന് തട്ടിയെടുത്തത് ഒരു ലക്ഷം രൂപ. യുകെ യിൽ ഡോക്ടറാണെന്ന് പറഞ്ഞ് പരിചയപ്പെട്ടയാളാണ് ചണ്ഡീഗഢ് സ്വദേശിയായ യുവതിയിൽ നിന്ന് പണം തട്ടിയത്. ചണ്ഡീഗഢ് സെക്ടര്‍ 39-ലെ സി.എസ്.ഐ.ആര്‍-ഐ.എം. ടെക്കില്‍ ഗവേഷകയായ 35-കാരിക്കാണ് പണം നഷ്ടമായത്.

‘ആയാന്‍ കുമാര്‍ ജോര്‍ജ്’ എന്നാണ് പേരെന്നും യു.കെ.യില്‍ ഡോക്ടറാണെന്നുമായിരുന്നും പറഞ്ഞാണ് പ്രതി യുവതിയെപരിചയപ്പെട്ടത് . ഡേറ്റിംഗ് ആപ്പായ ബംബിൾ വഴി സെപ്റ്റംബർ മാസത്തിലാണ് ഇവർ പരിചയപ്പെടുന്നത്. പിന്നീട് വാട്ട്സാപ്പിലൂടെയും ഇവർ പരിചയം തുടർന്നു. സെപ്റ്റംബർ 28 ന് ഇയാൾ യുവതിയെ വിളിച്ച് ഇന്ത്യയിലെത്തിയതായി അറിയിച്ചു.

യു.കെ.യില്‍നിന്ന് അമ്മയ്‌ക്കൊപ്പം താന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയെന്നാണ് ഇയാള്‍ യുവതിയെ അറിയിച്ചത്. പിറകെ മറ്റൊരു സ്ത്രീ വിളിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥയാണെന്ന് പരിചയപ്പെടുത്തി. യു.കെ.യില്‍നിന്ന് എത്തിയ ഡോക്ടറുടെ കൈയില്‍ ഒരുലക്ഷം പൗണ്ടുണ്ടെന്നും ഇത് കൈവശംവെക്കാവുന്ന പരിധിയിലധികമാണെന്നും അതിനാല്‍ 68,500 രൂപ അടയ്ക്കണമെന്നും ഇവർ പറഞ്ഞു.

ഇതുകേട്ട് അവർ നൽകിയ അക്കൗണ്ടിലേക്ക് യുവതി 68,500 രൂപ കൈമാറി. പിന്നീട് വീണ്ടും ഫോൺ വിളിച്ച് അവർ പണം ആവശ്യപ്പെട്ടു. മറ്റൊരു സ്ത്രീയാണ് സംസാരിച്ചത്. യുവാവിന്റെ കൈവശം കൂടുതല്‍ പൗണ്ടുണ്ടെന്നും അതിനാല്‍ മൂന്നുലക്ഷം രൂപ കൂടി കൈമാറണമെന്നുമായിരുന്നു ഇവരുടെ നിര്‍ദേശം. പിന്നാലെ ഫോണ്‍ യുവാവിന് കൈമാറി. എത്രയും വേഗം പണം അയക്കാൻ അയാളും ആവശ്യപ്പെട്ടു.

എന്നാൽ തനിക്ക് ഒരുലക്ഷം രൂപ മാത്രമേ അയക്കാൻ കഴിയൂ എന്ന് യുവതി അറിയിച്ചു.30,000 രൂപ കൂടി യുവതി അക്കൗണ്ടില്‍ നിക്ഷേപിച്ചു. എന്നാല്‍, പണം കൈമാറിയശേഷമാണ് സംഭവം തട്ടിപ്പാണെന്ന് യുവതിക്ക് ബോധ്യപ്പെട്ടത്. ഇതോടെ ഇവർ പരാതിയുമായി പോലീസിനെ സമീപിച്ചു. സംഭവത്തില്‍ ചണ്ഡീഗഢ് സൈബര്‍ സെല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ