സമരത്തിനിടെ ഒരു കർഷകൻ കൂടി മരിച്ചു; ഒരു മാസത്തിനിടെ ഏഴാമത്തെ മരണം

കർഷക സമരത്തിനിടെ ഒരു കർഷകൻ കൂടി മരിച്ചു. പഞ്ചാബ്- ഹരിയാന അതിർത്തിയായ ഖനൗരിയിലെ സമരത്തിനിടെ ബൽദേവ് സിങ് എന്ന കർഷകനാണ് മരിച്ചത്. ശ്വാസതടസങ്ങളെ തുടർന്ന് പട്യാലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ബൽദേവ് സിങ്. രണ്ടാം കർഷക സമരം തുടങ്ങി 28 ദിവസങ്ങൾ പിന്നിടുമ്പോൾ ഏഴു കർഷകർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്.

അതേസമയം കർഷക സംഘടനകൾ പ്രഖ്യാപിച്ച ‘റെയിൽ റോക്കോ’ ഇന്നലെ പഞ്ചാബിലെ പലയിടങ്ങളിലും റെയില്‍ പാളങ്ങള്‍ ഉപരോധിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗവും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുമാണ് മിനിമം താങ്ങുവില ഉറപ്പാക്കുക, എംഎസ് സ്വാമിനാഥന്‍ റിപ്പോട്ട് നടപ്പാക്കുക തുടങ്ങി പന്ത്രണ്ട് ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധിച്ചത്. പഞ്ചാബിലെ അമൃത്സര്‍, ലുധിയാന, മന്‍സ, മോഗ, ഫിറോസ്പൂര്‍ തുടങ്ങി 22 ജില്ലകളിലായി 52 സ്ഥലങ്ങളിൽ റെയില്‍ പാളങ്ങള്‍ ഉപരോധിച്ചിരുന്നത്.

ഡല്‍ഹിയിലേക്ക് കടക്കാല്‍ അനുവദിക്കാത്തതിനാല്‍ ഫെബ്രുവരി 13 മുതല്‍ കർഷകർ ശംഭു അതിർത്തിയിലാണ് സമരം ചെയ്യുന്നത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് കര്‍ഷകര്‍ റെയില്‍ പാളങ്ങള്‍ ഉപരോധിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ