ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സിടുന്നതില്‍ എതിര്‍പ്പ്; ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്

ഇന്‍സ്റ്റാഗ്രാമില്‍  റീല്‍സിടുന്നതിലെ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ ഹരിനാരായണ്‍പൂര്‍ സ്വദേശിനിയായ അപര്‍ണയാണ് കൊല്ലപ്പെട്ടത്. കൃത്യത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട യുവതിയുടെ ഭര്‍ത്താവ് പരിമാള്‍ ബൈദ്യയ്ക്കായി അന്വേഷണം തുടരുകയാണെന്ന് ജോയനഗര്‍ പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സ്‌കൂളില്‍ പോയി തിരികെ എത്തിയ ദമ്പതികളുടെ എട്ടാം ക്ലാസുകാരനായ മകനാണ് വീടിനുള്ളില്‍ അപര്‍ണയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് വിവരം പൊലീസില്‍ അറിയിച്ചത്.

അപര്‍ണ ഇന്‍സ്റ്റാഗ്രമില്‍ റീല്‍സിടുന്നതിനെ ചൊല്ലിയും സാമൂഹ്യ മാധ്യമങ്ങളിലെ സൗഹൃദങ്ങളുമായി ബന്ധപ്പെട്ടും ദമ്പതികള്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നു. യുവതി റീല്‍സ് ഇടുന്നതിനെ പരിമാള്‍ ബൈദ്യ ശക്തമായി എതിര്‍ത്തിരുന്നു. ഇതേ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് അറിയിക്കുന്നത്.

ഇതിന് പുറമേ അപര്‍ണ സാമൂഹ്യ മാധ്യമങ്ങളിലെ നിരവധി സുഹൃത്തുക്കളുമായി നിരന്തരം സംസാരിച്ചിരുന്നു. ഇത് പരിമാള്‍ ബൈദ്യയില്‍ ഭാര്യെ കുറിച്ച് സംശയം സൃഷ്ടിച്ചിരുന്നു. ഭാര്യയ്ക്ക് മറ്റ് പുരുഷന്‍മാരുമായി ബന്ധമുണ്ടെന്ന് ആയിരുന്നു ഇയാളുടെ സംശയം. എട്ടാം ക്ലാസില്‍ പഠിക്കുന്ന മകനും നഴ്‌സറി ക്ലാസില്‍ പഠിക്കുന്ന മകളുമാണ് ദമ്പതികള്‍ക്കുണ്ടായിരുന്നത്. സംഭവ സമയം കുട്ടികള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.

Latest Stories

T20 WORLDCUP 2024: ലോകകപ്പിന് മുമ്പുതന്നെ ഇന്ത്യക്ക് വന്നവന് തിരിച്ചടി, ഇത് വമ്പൻ പണിയാകാൻ സാധ്യത

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി; ഉടന്‍ വിട്ടയ്ക്കണമെന്ന് ഉത്തരവ്; കേന്ദ്രത്തിന്റെ ഡല്‍ഹി പൊലീസിന്റെ യുഎപിഎ കണ്ടെത്തല്‍ അസാധു

സുദേവ് നായരുടെ പ്രകടനം തന്നെക്കാള്‍ നല്ലതാണെന്ന ടൊവിനോയുടെ തോന്നല്‍ സിനിമയെ ബാധിച്ചു, 2 ലക്ഷം മാത്രമാണ് പ്രതിഫലം നല്‍കിയത്; 'വഴക്കി'ല്‍ വീണ്ടും വെളിപ്പെടുത്തലുമായി സനല്‍കുമാര്‍

'ബിജെപിക്ക് 400 സീറ്റുകൾ ലഭിച്ചാൽ ഗ്യാൻവാപി മസ്ജിദിന്റെ സ്ഥാനത്തും മഥുരയിലും ക്ഷേത്രം പണിയും'; അസം മുഖ്യമന്ത്രി

സഞ്ജുവിന് മുകളിൽ പന്ത് വരണം ലോകകപ്പ് ടീമിൽ, അതിന് രണ്ട് കാരണങ്ങൾ ഉണ്ട്; അവകാശവാദവുമായി ഗൗതം ഗംഭീർ

IPL 2024: ഹാര്‍ദ്ദിക്കിനെ വിമര്‍ശിക്കുന്നവര്‍ അതിനുള്ള യോഗ്യതയുണ്ടോ എന്ന് സ്വയം പരിശോധിക്കണം; ഇന്ത്യന്‍ ഓള്‍റൗണ്ടറെ പിന്തുണച്ച് ഗംഭീര്‍

ആ വൃത്തികേട് ഞാൻ കാണിക്കില്ല സർ, അത് എന്നോട് ആവശ്യപ്പെടരുത് നിങ്ങൾ; നിതീഷ് റാണ ഹർഷ ഭോഗ്ലെയോട് പറഞ്ഞത് ഇങ്ങനെ

ആ പരിപ്പ് ഇവിടെ വേവില്ല...; മമ്മൂട്ടിക്കെതിരെ സംഘ്പരിവാര്‍ വിദ്വേഷ പ്രചാരണം, പിന്തുണയുമായി മന്ത്രിമാരും എംപിയും

'ഭർത്താവിൻ്റെ ആക്രമണം തെറ്റല്ലെന്ന് കരുതുന്ന പൊലീസുകാർ സേനക്ക് അപമാനം'; വനിത കമ്മീഷൻ അദ്ധ്യക്ഷ

നിങ്ങൾ പരിശീലകനായാൽ യുവതാരങ്ങളുടെ കാര്യം സെറ്റ് ആണ്, സൂപ്പർ പരിശീലകനെ ഇന്ത്യൻ കോച്ച് ആക്കാൻ ആഗ്രഹിച്ച് ബിസിസിഐ; ഇനി എല്ലാം അയാൾ തീരുമാനിക്കും