നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കാണുന്ന ഒബാമയുടെ ചിത്രവും ലണ്ടനിലെ ആഹ്ലാദപ്രകടനത്തിന്റെ വീഡിയോയും വ്യാജം

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ടിവിയില്‍ കാണുന്ന ചിത്രവും, ചടങ്ങ് കാണുന്ന ലണ്ടനിലെ ആളുകള്‍ ആഹ്ലാദപ്രകടനം നടത്തുന്ന വീഡിയോയും വ്യാജം. ഇത് സംബന്ധിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ആദ്യം വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.

രണ്ടും എഡിറ്റ് ചെയ്താണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരിക്കുന്നത്. സച്ചിന്‍ ജീന്‍വാല്‍ എന്ന് ഫെയ്സ് ബുക്ക് പ്രൊഫൈലിലാണ് ആദ്യം ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. പിന്നാലെ ഇത് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

അമേരിക്കയിലിരുന്ന ഒബാമ പോലും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കുന്നു ഇതാണ് മോദിയുടെ ശക്തി എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസ് ഫോട്ടോഗ്രാഫര്‍ ഡഗ് മില്‍സ് പകര്‍ത്തിയ ചിത്രം എഡിറ്റ് ചെയ്താണ് പുതിയ ചിത്രം ഉണ്ടാക്കിയത്. 2014 ജണ്‍ 26 ന് യഥാര്‍ത്ഥ ചിത്രം മില്‍സ് ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. അമേരിക്കയും ജര്‍മ്മനിയും തമ്മിലുള്ള ഫുട്‌ബോള്‍ ലോക കപ്പ് കാണുന്ന ചിത്രമായിരുന്നു ഇത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുന്ന രംഗം വലിയ സ്‌ക്രീനില്‍ കണ്ട് ലണ്ടനിലെ ആളുകളുടെ ആഹ്ലാദപ്രകടനം എന്ന കുറിപ്പോടെയാണ് ഒരു വീഡിയോ ഉള്ളത്.

https://twitter.com/Atheist_Krishna/status/1134096214033543168

2016 ജൂണ്‍ 16ന് ആസ്റ്റണ്‍ ഗേറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിന്റെ ആഘോഷപ്രകടനമാണ് എഡിറ്റ് ചെയ്ത് മാറ്റിയിരിക്കുന്നത്.

യഥാര്‍ഥ വീഡിയോ താഴെ

Latest Stories

പൊന്നാനിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മരണം

കേരളത്തില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ കനത്ത മഴ; ജാഗ്രത നിര്‍ദേശവുമായി കാലാവസ്ഥ നിരീഷണ കേന്ദ്രം

വിവാദ പ്രസംഗം നടത്തിയ ആര്‍എംപി നേതാവിന്റെ വീടിന് നേരെ ആക്രമണം; സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

റാഫിയും നാദിർഷയും ഒന്നിക്കുന്നു; 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' തിയേറ്ററുകളിലേക്ക്

എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്: ആനി

സനൽ കുമാർ ശശിധരന്റെ ആരോപണങ്ങൾ ബാലിശവും വസ്തുതാ വിരുദ്ധവും; ടൊവിനോ റെയർ സ്പെസിമൻ; പിന്തുണയുമായി ഡോ. ബിജു

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു: പൃഥ്വിരാജ്

പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരിച്ചു; മരണ കാരണം വൃക്ക മാറ്റിവച്ചതല്ലെന്ന് ആശുപത്രി അധികൃതര്‍

ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല, എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്; 'വഴക്ക്' വിവാദത്തിൽ വിശദീകരണവുമായി ടൊവിനോ