സിംഘുവിലെ അരുംകൊല; യുവാവിനെ കൊന്നു കെട്ടിത്തൂക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ

കർഷക സമരം നടക്കുന്ന സിംഘു അതിർത്തിയിൽ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. വിശുദ്ധ ഗ്രന്ഥത്തെ അവഹേളിച്ചതിനാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് അവകാശപ്പെട്ട് സിഖ് മതത്തിലെ സായുധവിഭാഗമായ നിഹാങ്കുകളിൽ ഒരു വിഭാഗം രം​ഗത്തെത്തിയിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിക്കാണ് സിംഘുവിലെ സമരവേദിയിൽ പൊലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിൽ പഞ്ചാബ് സ്വദേശി ലക്ബീർ സിങ്ങിൻറെ മൃതദേഹം കണ്ടെത്തിയത്. മതപ്രകാരമുള്ള ശിക്ഷ നൽകിയതാണെന്നാണ് നിഹാങ്ങുകൾ പറയുന്നത്. കൊലപ്പെടുത്തിയ യുവാവിന്റെ മൃതദേഹം പൊലീസ് ബാരിക്കേഡിൽ കെട്ടിതൂക്കിയ നിലയിലായിരുന്നു കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഇടതു കൈത്തണ്ട മുറിച്ചു മാറ്റിയ നിലയിലാണ്. നിലത്ത് ചോര തളം കെട്ടിയിട്ടുണ്ടായിരുന്നു.

കൊലപാതകത്തിന് പിന്നൽ നിഹാങ് സംഘമാണെന്ന് നേരത്തെ സൂചനകൾ ഉണ്ടായിരുന്നു. ഒരു കൂട്ടം നിഹാങ്ഗുകൾ ഒരു യുവാവിന്റെ കൈത്തണ്ട മുറിച്ചു മാറ്റിയ ശേഷം അയാൾക്ക്‌ മുകളിൽ നിൽക്കുന്നതിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. നിഹാങ്ഗുകളിൽ ചിലർ കുന്തം കൈയിൽ പിടിച്ച് യുവാവിന് ചുറ്റും നിൽക്കുകയും അയാളോട് തന്റെ പേരും ഗ്രാമവും പറയുവാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കേൾക്കാം. വീഡിയോയിലെ പുരുഷന്മാർ ആരും തന്നെ മുറിവേറ്റ മനുഷ്യനെ സഹായിക്കാൻ ഒരു നീക്കവും നടത്തുന്നില്ല.

Latest Stories

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലീം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍