ബ്രിട്ടീഷ് കാലത്തെ 'വിഐപി സംസ്കാരം' വേണ്ട; തന്റെ ഓഫീസ് കസേരയിലെ വെള്ള ടവൽ നീക്കം ചെയ്ത് മുഖ്യമന്ത്രി ജോസഫ് വിജയ്

തന്റെ ഓഫീസ് കസേരയിലെ വെള്ള ടവൽ നീക്കം ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ഹാൻഡിലിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. സർക്കാർ ഓഫീസുകളിലെ വിഐപി കസേരകളിൽ ദീർഘകാലമായി തുടരുന്ന രീതിയാണിത്.

സർക്കാർ ഓഫീസുകളിലെ വിഐപി കസേരകളിൽ ദീർഘകാലമായി തുടരുന്ന “ടവൽ സംസ്കാരം” അവസാനിപ്പിക്കണമെന്ന് കാലാവസ്ഥാ പ്രവർത്തക ലിസിപ്രിയ കംഗുജം പുതുതായി സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് ഈ സംഭവം.

മണിപ്പൂരിൽ നിന്നുള്ള 14 വയസ്സുള്ള കാലാവസ്ഥാ പ്രവർത്തകയും 2025 ലെ ദേശീയ യുവജന ദിന അവാർഡ് ജേതാവുമായ ലിസിപ്രിയ കംഗുജം X-ൽ എഴുതിയ ഒരു പോസ്റ്റാണ് ഇതിന് പ്രേരണയായത്. വിജയ്‌യെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് “ഇന്ത്യയിലെ വിഐപി കസേരകളിലെ ഈ ടവൽ സംസ്കാരം നമുക്ക് അവസാനിപ്പിക്കാൻ കഴിയുമോ? ഇന്ത്യയിലെ മുഖ്യമന്ത്രിമാർ വിഐപികളാണെന്ന് ആളുകൾക്ക് ഇതിനകം അറിയാം’ എന്നും അവർ ചോദിച്ചു.

എന്നാൽ വിജയ്‌യോ തമിഴ്‌നാട് സർക്കാരോ പരസ്യമായി പ്രതികരിച്ചില്ല, പക്ഷേ കംഗുജം പിന്നീട് ടവൽ ഇല്ലാത്ത മുഖ്യമന്ത്രിയുടെ കസേരയുടെ ഫോട്ടോ പങ്കിടുകയും ‘നിങ്ങളുടെ പ്രവൃത്തി നിങ്ങൾ സാധാരണക്കാരുടെ ശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്ന് തെളിയിക്കുന്നു’ എന്നും കംഗുജം പോസ്റ്റ് പങ്കുവച്ചു.

Latest Stories

'ഒന്നും ഒളിക്കരുത്' തമിഴ്‌നാട്ടിലെ തോൽവിക്കുള്ള കാരണങ്ങൾ പഠിക്കാൻ 38 അംഗ കമ്മിറ്റിക്ക് രൂപം നൽകി ഡിഎംകെ; ജൂൺ അഞ്ചിനകം റിപ്പോർട്ട് സമർപ്പിക്കും

കൊച്ചിക്കാരൻ മുഖ്യമന്ത്രി ആകുമ്പോൾ  പശ്ചിമകൊച്ചിയുടെ പ്രതീക്ഷകൾ

ആഭ്യന്തരം ചെന്നിത്തലയ്ക്ക്?; അനുനയ നീക്കത്തിന് രണ്ടാം വട്ടവും രമേശ് ചെന്നിത്തലയെ കണ്ടു വി ഡി സതീശന്‍; ആഭ്യന്തരം നല്‍കിയാല്‍ ധനകാരം കയ്യില്‍ വെയ്ക്കും

'മുസ്ലിം ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്, ലീഗിന്റേത് ഉറച്ച മതേതര നിലപാട്: വി. ഡി. സതീശൻ

മന്ത്രിമാരെ ഇന്നറിയാം, വകുപ്പ് വിഭജനത്തില്‍ ഫോര്‍മുലയുമായി കോണ്‍ഗ്രസ്; ഘടകകക്ഷികള്‍ക്ക് പൂര്‍ണമായി വഴങ്ങില്ല; വിദ്യാഭ്യാസ വകുപ്പ് തിരിച്ചെടുക്കാനും ആലോചന

സ്വർണ വിലയിൽ ഇടിവ്; കേരളത്തിലെ ഇന്നത്തെ നിരക്കറിയാം

യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ബിജെപി പങ്കെടുക്കും; വി. ഡി. സതീശന് ആശംസയുമായി രാജീവ് ചന്ദ്രശേഖർ

യുഡിഎഫ് സർക്കാരിലെ ലീഗ്‌ മന്ത്രിമാരിൽ ധാരണയായി; കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം, ഷംസുദ്ദീന് വിദ്യാഭ്യാസം

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും മിന്നലിനും സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്

മുതിർന്ന എംഎൽഎമാരെ ഒഴിവാക്കുന്നത് അനൗചിത്യം; അൻവർ സാദത്ത്, ഐ സി ബാലകൃഷ്ണൻ എന്നിവരെ മന്ത്രിസഭയിലേക്ക് പരിഗണിക്കണം : രമേശ് ചെന്നിത്തല