സ്ത്രീധനം നൽകിയില്ല; വധുവിന്റെ ശരീരത്തിൽ എയ്ഡ്സ് വൈറസ് കുത്തിവെച്ച് ഭർതൃകുടുംബം

സ്ത്രീധനം നൽകാത്തതിന്റെ പേരിൽ വധുവിന്റെ ശരീരത്തിൽ എയ്ഡ്സ് വൈറസ് കുത്തിവെച്ച് ഭർതൃകുടുംബം. പെൺകുട്ടിയുടെ പിതാവാണ് പരാതി നൽകിയത്. സ്ത്രീധനമായി 25 ലക്ഷവും സ്കോർപിയോ എസ്‍യുവിയും നൽകിയില്ലെന്നാരോപിച്ചാണ് വധുവിന്റെ ശരീരത്തിൽ എയ്ഡ്സ് വൈറസ് കുത്തിവെച്ചതെന്ന് പരാതിയിൽ പറയുന്നു.

സ്ത്രീധനം നൽകാത്തതിൻ്റെ പേരിൽ മകളുടെ ശരീരത്തിൽ ബലാത്കാരമായി എയ്‌ഡ്‌സ് വൈറസ് കുത്തിവെച്ചതിന്നാൻ പിതാവ് പറയുന്നത്. 2023 ഫെബ്രുവരി 15നാണ് തന്റെ മകൾ സോണൽ സെയ്‌നിയും അഭിഷേക് എന്ന സച്ചിനുമായി വിവാഹം നടന്നതെന്ന് പിതാവ് പരാതിയിൽ പറയുന്നു. വിവാഹത്തിന് സ്ത്രീധനമായി പെൺകുട്ടിയുടെ കാറും 15 ലക്ഷം രൂപയും നൽകിയിരുന്നു. എന്നാൽ ഇതിൽ വരൻ്റെ കുടുംബം തൃപ്‌തരായില്ല.

25 ലക്ഷം രൂപയും സ്കോർപിയോ എസ്‍യുവിയും കൂടി വേണമെന്ന് അവർ നിരന്തരം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ സോണലിൻ്റെ കുടുംബം തയാറായില്ല. തുടർന്ന് പെൺകുട്ടിയെ വരന്റെ വീട്ടിൽ നിന്ന് ബലം പ്രയോഗിച്ച് ഇറക്കിവിട്ടു. പിന്നീട് പഞ്ചായത്ത് അധികൃതരുടെയും മറ്റും മധ്യസ്ഥത്തിൽ പെൺകുട്ടിയെ തിരിച്ചെടുക്കാൻ വരന്റെ വീട്ടുകാർ നിർബന്ധിതരായി. വലിയ മാനസിക, ശാരീരിക പീഡനമായിരുന്നു പെൺകുട്ടിയെ അവിടെ കാത്തിരുന്നതെന്നും പിതാവ് പരാതിയിൽ പറയുന്നു.

എച്ച്ഐവി കുത്തിവെച്ച് പെൺകുട്ടിയെ കൊല്ലാൻ വരന്റെ കുടുംബം ഗൂഢാലോചന നടത്തിയതായും പിതാവ് ആരോപിച്ചു. സോണലിന്റെ ആരോഗ്യം നാൾക്കുനാൾ ക്ഷയിച്ചുകൊണ്ടിരുന്നു. തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യപരിശോധന നടത്തിയപ്പോഴാണ് എച്ച്ഐവി ബാധിതയാണെന്ന ഞെട്ടിക്കുന്ന വിവരമറിഞ്ഞത്. എന്നാൽ അഭിഷേകിൻ്റെ രക്തം പരിശോധിച്ചപ്പോൾ എച്ച്ഐവി ബാധിതനല്ലെന്ന് കണ്ടെത്തി. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

അതേസമയം പരാതി ഇപ്പോൾ യുപിയിലെ പ്രാദേശിക കോടതിയുടെ പരിഗണനയിലാണ്.
കോടതിയുത്തരവ് പ്രകാരം ഗ്യാങ്കോഹ് കോട് വാലി പൊലീസ് അഭിഷേകിനും അയാളുടെ മാതാപിതാക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്‌തു. സ്ത്രീധന പീഡനം, മർദനം, കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.

Latest Stories

മന്ത്രിമാർ പറഞ്ഞത് തെറ്റ്, രക്ഷാപ്രവർത്തനത്തിൽ ഗുരുതര വീഴ്ച; കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ രണ്ടരമണിക്കൂറിന് ശേഷം പുറത്തെടുത്ത സ്ത്രീ മരിച്ചു

ദൃശ്യവിസ്മയം സമ്മാനിക്കാൻ രാമായണ വരുന്നു, ആദ്യ ​ഗ്ലിംപ്സ് വീഡിയോ പുറത്ത്, രാമനും രാവണനുമായി രൺബീറും യഷും

എഡ്ബാസ്റ്റണില്‍ ഇന്ത്യയുടെ തോൽവിയുറപ്പിച്ച് ഇം​ഗ്ലണ്ടിന്റെ ചതി; ആരോപണവുമായി ഇംഗ്ലീഷ് മുൻ നായകൻ

കോട്ടയം മെഡിക്കൽ കോളേജ് അപകടം; കുടുങ്ങി കിടന്ന സ്ത്രീയെ പുറത്തെടുത്തു, സ്ഥലത്ത് പ്രതിഷേധം

'അച്ഛൻ കഴുത്തിൽ തോർത്ത് മുറുക്കിയപ്പോൾ അമ്മ കൈകൾ പിന്നിൽ നിന്ന് പിടിച്ചുവച്ചു'; ഓമനപ്പുഴയിൽ മകളെ കൊലപ്പെടുത്തിയത് ഇരുവരും ചേർന്നെന്ന് പൊലീസ്, അമ്മാവനും പങ്ക്

IND VS ENG: അവനെ കളിപ്പിക്കാതിരിക്കുന്നത് സുരക്ഷിതമായ തീരുമാനം, എന്നാൽ മറിച്ചായിരുന്നെങ്കിൽ...: ബുംറയെ വിട്ട് മറ്റൊരു താരത്തിന്റെ പുറകെ മൈക്കൽ വോൺ

മരിച്ചാൽ മതിയെന്ന് തോന്നിയ നാളുകൾ, ഏറെക്കാലം മദ്യത്തിന് അടിമയായി, ഒടുവിൽ സംഭവിച്ചത് വെളിപ്പെടുത്തി ആമിർ ഖാൻ

വി സി ഗവർണറുടെ കൂലിത്തല്ലുകാരനെ പോലെ പെരുമാറുന്നു; വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

'ഖാദി വസ്ത്രത്തെ തള്ളിപ്പറഞ്ഞ കോൺഗ്രസ് നാളെ മഹാത്മാ ഗാന്ധിയേയും തള്ളിപ്പറയും'; ഖാദി ബോർഡ് ചെയർമാൻ പി ജയരാജൻ

IND VS ENG: ഇന്ത്യയുടെ നീക്കം റൊണാള്‍ഡോയ്ക്ക് പോര്‍ച്ചുഗല്‍ ബ്രേക്ക് നല്‍കും പോലെയായി ; വിമർശിച്ച് സ്റ്റെയ്ന്‍