നഷ്ടമെങ്കിലും നേരിടാന്‍ തയ്യാര്‍; എഫ്.പി.ഒയില്‍ മാറ്റം വരുത്തില്ലെന്ന് അദാനി; 20,000 കോടി സമാഹരിക്കാനുള്ള ലക്ഷ്യം ആദ്യംതന്നെ പൊളിഞ്ഞു

ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെ വെല്ലുവിളിച്ച് അദാനി ഗ്രൂപ്പ്. യുഎസ് ഷോര്‍ട്ട് സെല്ലര്‍മാരായ ഹിന്‍ഡെന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ തുടര്‍ ഓഹരി വില്‍പ്പനയുടെ (എഫ്പിഒ) വിലയിലോ സമയത്തിലോ യാതൊരു മാറ്റവും വരുത്തില്ലെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ഗ്രൂപ്പിന്റെ ഫ്‌ളാഗ് ഷിപ്പ് കമ്പനിയായ അദാനി എന്റര്‍പ്രൈസസിന്റെ എഫ്പിഒ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. 20,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണിത്. ഇത് അട്ടിമറിക്കാനാണ് ഹിന്‍ഡെന്‍ബര്‍ഗ് തങ്ങള്‍ക്കെതിരേ ആരോപണം ഉന്നയിക്കുന്നതെന്നു ഗ്രൂപ്പ് പറയുന്നത്. ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ എഫ്പിഒയുടെ ആദ്യ ദിനം വിപണിയില്‍ വലിയ ആവേശമുണ്ടായിരുന്നില്ല.

അദാനി ഗ്രൂപ്പിന് അനുബന്ധ ഓഹരി വില്‍പ്പന(ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍-എഫ്.പി.ഒ)യിലൂടെആദ്യദിനം വില്‍ക്കാനായത് ഒരുശതമാനം ഓഹരികള്‍ മാത്രമാണ് ആദ്യദിനം നാലുകോടിയിലേറെ (4,55,06,791) ഇക്വിറ്റി ഷെയറുകള്‍ വിപണിയിലിറക്കിയെങ്കിലും നാലുലക്ഷത്തിലേറെ (4,70,160) മാത്രമാണ് ഇടപാട് നടന്നത്. 31-നകം എഫ്.പി.ഒയിലൂടെ വിപണിയില്‍നിന്ന് 20,000 കോടി രൂപ സമാഹരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, എഫ്.പി.ഒ.യ്ക്കു മുന്നേ റിപ്പോര്‍ട്ടു പുറത്തുവന്നതിനെത്തുടര്‍ന്ന് വിപണിവില കൂപ്പുകുത്തി വില്‍പനവിലയ്ക്ക് താഴെയെത്തി. നിലവില്‍ വിപണിവില 2,768 ഉം വില്‍പനവില 3,112-3,176 ഉം ആണ്. ഇഷ്യൂവിലൂടെ വാങ്ങുന്നതിലും ലാഭം വിപണിയില്‍ നിന്ന് വാങ്ങുന്ന അവസ്ഥവന്നതോടെ എഫ്.പി.ഒ. പ്രതീക്ഷ മങ്ങുകയാണ്.

അതേസമയം, ഗ്രൂപ്പിന്റെ ഓഹരികള്‍ക്ക് 2 ദിവസം കൊണ്ട് വിപണിയില്‍ 20 ശതമാനം ഇടിവും നേരിട്ടു. അദാനി ഗ്രൂപ്പ് തങ്ങളുടെ ഓഹരി മൂല്യം പെരുപ്പിച്ചു കാണിക്കുകയും അക്കൗണ്ട് തട്ടിപ്പുകള്‍ നടത്തുകയും ചെയ്യുന്നുവെന്നാണ് ഹിന്‍ഡെന്‍ബര്‍ഗ് ആരോപിക്കുന്നത്. ഗ്രൂപ്പിന്റെ കടബാധ്യതകള്‍ വളരെ ഉയര്‍ന്ന നിലയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ആരോപണങ്ങളെപ്പറ്റി അന്വേഷിക്കാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) തീരുമാനിച്ചിട്ടുണ്ട്.

Latest Stories

മെസ്സിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഭാഗ്യമാണ്: രമേശ് ചെന്നിത്തല

മെസ്സിക്ക് റെഡ് കാർഡ് കൊടുക്കണമായിരുന്നു, റഫറി മനഃപൂർവം അത് വേണ്ടെന്ന് വെച്ചു; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'