പത്രികാ സമർപ്പണം പൂർത്തിയായി; രാമനാഥപുരത്ത് മത്സരിക്കാൻ എൻഡിഎയ്ക്ക് സ്ഥാനാർത്ഥിയില്ല

തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് മത്സരിക്കാൻ എൻഡിഎ മുന്നണിക്ക് ഔദ്യോഗിക സ്‌ഥാനാർഥിയില്ല. പത്രികാ സമർപ്പണം ഇന്നലെ പൂർത്തിയായിരുന്നുവെങ്കിലും രാമനാഥപുരത്ത് മത്സരിക്കാൻ ഇതുവരെയും എൻഡിഎ സ്ഥാനാർഥി ആയിട്ടില്ലെന്നാണ് സൂചന. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

എൻഡിഎ സഖ്യത്തിലാണെന്ന് അവകാശപ്പെടുന്ന മുൻ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ മുൻ നേതാവുമായ ഒ. പനീർസെൽവം പത്രിക നൽകിയിട്ടുണ്ട്. പനീർസെൽവം ബിജെപിയോട് ഇടഞ്ഞിരുന്നു. താമര ചിഹ്‌നത്തിൽ മത്സരിച്ചാൽ സീറ്റ് നൽകാമെന്ന വാഗ്‌ദാനം തള്ളിയതോടെയാണു പനീർസെൽവത്തെ ബിജെപി കൈവിട്ടത്.

പനീർസെൽവത്തിന്റെ പേരുള്ള 5 അപരന്മാരും രംഗത്തുണ്ട്. അണ്ണാഡിഎംകെ പ്രവർത്തകരെ ഒരുമിപ്പിക്കാനുള്ള സമിതിയുടെ സ്ഥാനാർഥിയായാണ് പനീർസെൽവത്തിന്റെ മത്സരം. ഡിഎംകെ സഖ്യത്തിൽ മുസ്‌ലിം ലീഗിൻ്റെ സിറ്റിങ് എംപി നവാസ് ഗനിയാണു സ്ഥാനാർഥി. അണ്ണാഡിഎംകെ പി ജയപെരുമാളിനെ സ്ഥാനാർഥിയാക്കി.

2019 ൽ നവാസ് ഗനി 1.27 ലക്ഷം വോട്ടുകൾക്കാണു ബിജെപി സ്‌ഥാനാർഥി നൈനാർ നാഗേന്ദ്രനെ തോൽപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ രാമനാഥപുരത്തെ 6 മണ്ഡലങ്ങളിലും ഡിഎംകെയാണ് വിജയിച്ചത്. ആകെയുള്ള 39 സീറ്റുകളിൽ 20ലും ബിജെപി മത്സരിക്കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ, 19 സീറ്റുകളിൽ മാത്രമേ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുള്ളു.

Latest Stories

ഉഷ്ണതരംഗം കാര്‍ഷിക മേഖലയുടെ തലയറത്തു; 110 കോടിയുടെ കൃഷിനാശം; ഇടുക്കിയിലെ ഏക്കറുകണക്കിന് ഏലത്തോട്ടങ്ങള്‍ നശിച്ചു; കണ്ണീര്‍കയത്തില്‍ കര്‍ഷകര്‍

കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരം; പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി കമ്പനി; വൈകുന്നേരം 4ന് ചര്‍ച്ച

ദിലീപിനെ നായകനാക്കി അന്ന് ഇതേ കഥ വേറൊരാള്‍ എഴുതിയിട്ടുണ്ട്.. ഇത് മോഷണമല്ല ആകസ്മികതയാണ്..; 'മലയാളി ഫ്രം ഇന്ത്യ' വിവാദത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

IPL 2024: മുംബൈ വിട്ടേക്കേടാ രോഹിതേ, അതിനേക്കാൾ കിടിലം ടീം ഉണ്ട് നിനക്ക്; രോഹിത്തിന് പറ്റിയ താലവളം പറഞ്ഞ് വസിം അക്രം

തിയേറ്ററുകളില്‍ ഹൗസ്ഫുള്‍ ഷോകള്‍, അതിനിടയിലും ഒ.ടി.ടിയില്‍ എത്തി ആവേശം; ഇതുവരെ നേടിയത് കളക്ഷന്‍ പുറത്ത്!

സുഗന്ധഗിരി മരംമുറി കേസ്; അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചു; പരാതിയുമായി സസ്‌പെന്‍ഷനിലായ വനിതാ റെയ്ഞ്ച് ഓഫീസര്‍

കേരളത്തില്‍ സംരംഭക വിപ്ലവം: 15,560 കോടി രൂപയുടെ നിക്ഷേപം; രണ്ടു വര്‍ഷത്തില്‍ 2,44,702 സംരംഭങ്ങള്‍; 5,20,945 പേര്‍ക്ക് തൊഴില്‍; മാതൃകയായി കേരളം

IPL 2024: ഈ ബാറ്റിംഗ് യാഥാര്‍ത്ഥ്യമല്ല, അവര്‍ക്ക് ഈ പ്രഹരശേഷി എവിടുന്ന് ലഭിച്ചു?; ചോദ്യവുമായി കെഎല്‍ രാഹുല്‍

IPL 2024: 'ഈ ആണ്‍കുട്ടികള്‍ ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കില്‍ സ്കോര്‍ 300 കടന്നേനെ': പ്രശംസിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍