രാജ്യത്തെ പൊതു സ്വത്തിന്റെ സമ്പൂര്‍ണ വില്‍പനയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം; ബജറ്റിനെതിരെ വിമര്‍ശനവുമായി എന്‍.കെ പ്രേമചന്ദ്രന്‍

കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. രാജ്യത്തെ പൊതു സ്വത്ത് പൂര്‍ണ്ണമായും വിറ്റഴിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു. നൂറ് ശതമാനം സ്വകാര്യവത്കരണമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ബജറ്റ് പ്രസംഗം വ്യക്തമാക്കുന്നു എന്നും എന്‍.കെ പ്രേമചന്ദ്രന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

എല്‍ഐസിയുടെ ഓഹരികള്‍ പോലും വിറ്റഴിക്കുകയാണ്. രാജ്യത്തിന്റെ പൊതു സ്വത്തിന്റെ സമ്പൂര്‍ണ വില്പനയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രഖ്യാപിച്ച ബജറ്റ് നിര്‍ദേശങ്ങള്‍ അപ്രസക്തം ആണെന്ന് തുറന്ന് സമ്മതിക്കുന്നതാണ് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വളര്‍ച്ച നിരക്ക് എത്രയെന്ന് കൃത്യമായി പറയാന്‍ പോലും ധനമന്ത്രിക്ക് ആയില്ലെന്നും എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു,

Latest Stories

'രക്തസാക്ഷികളുടെ ചോരയ്ക്ക് പകരം ചോദിക്കും'; അമേരിക്കയ്ക്ക് ഭീഷണിയുമായി മൊജ്തബ ഖമനയി

'കണ്ണൂര്‍ എന്റെ ഹൃദയരക്തം, കടന്നുവന്ന കനല്‍ വഴികള്‍ മറ്റുള്ളവര്‍ക്ക് മറക്കാനാകുമായിരിക്കും, എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാര്‍ഥ്യങ്ങളാണ്'; സീറ്റ് വിവാദങ്ങള്‍ക്കിടയില്‍ വൈകാരിക കുറിപ്പുമായി കെ സുധാകരന്‍

'പോൺ സൈറ്റുകൾ ബ്ലോക്ക് ചെയ്യണം'; കുട്ടികളെ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുവദിക്കരുത്: ഹർഭജൻ സിംഗ്

ഗ്യാസ് ബുക്കിങിൽ ആശങ്ക വേണ്ട, ബുക്കിങ് തടസപ്പെടുന്നത് സാങ്കേതികപ്രശ്‌നം മൂലം: ജി ആർ അനിൽ

ഇറാന്റെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് ട്രംപ്; ഇരുട്ടിലാകുന്ന നേരം യുഎസ് സൈനികരെ വേട്ടയാടുമെന്ന് ലാരിജാനി

സഞ്ജുവിനോടുള്ള ദേഷ്യം മാറാതെ ശുഭ്മൻ ഗിൽ; ടി-20 ലോകകപ്പ് ചിത്രത്തിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കി

മാൻ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരം സഞ്ജുവിന് കൊടുക്കരുതായിരുന്നു'; തുറന്ന് പറഞ്ഞ് എ ബി ഡിവില്ലിയേഴ്‌സ്

'ദൈവമാണ് സഞ്ജുവിനെ പരീക്ഷിക്കാൻ ഞങ്ങളെ തോന്നിപ്പിച്ചത്'; തുറന്ന് പറഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ

'വീണ ജോർജ് മാപ്പ് പറയണം, ഇത് കള്ളക്കേസാണെന്ന് വ്യക്തമായി': സണ്ണി ജോസഫ്

യുദ്ധം അവസാനിപ്പിക്കാൻ സാധിക്കില്ല, ഇറാനെ തകർക്കാൻ ഒരു മണിക്കൂർ മതി: ഡോണള്‍ഡ് ട്രംപ്