തേജസ്വി യാദവിന്റെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് നിതീഷ് കുമാര്‍; ആശങ്കയില്‍ ബി.ജെ.പി

രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് തേജസ്വി യാദവിന്റെ പട്‌നയിലെ വസതിയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. അദ്ദേഹത്തോടൊപ്പം ബി.ജെ.പി നേതാക്കളായ അവധേഷ് നാരായണ്‍ സിംഗ്, സയ്യിദ് ഷാനവാസ് ഹുസൈന്‍, ലോക് ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാന്‍ എന്നിവരും വിരുന്നില്‍ പങ്കെടുത്തു.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തേജസ്വി യാദവിന്റെ ഇഫ്താറില്‍ നിതീഷ് കുമാര്‍ പങ്കെടുക്കുന്നത്. അതേ സമയം ഇഫ്താര്‍ വിരുന്നിലെ അദ്ദേഹത്തിന്റെ സാന്നിധ്യം പല ഊഹാപോഹങ്ങള്‍ക്കും രാഷ്ട്രീയ വിശകലനങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. ബിജെപിയുടെ ഉരുക്കുകോട്ടയായ ബോചഹാനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തേജസ്വി യാദവിന്റെ പാര്‍ട്ടി ഉജ്ജ്വല വിജയമാണ് സ്വന്തമാക്കിയത്.

നിതീഷ് കുമാറാണ് മുഖ്യമന്ത്രിയെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുനേടി ഏറ്റവും വലിയ ഒറ്റകക്ഷിയായത് ബിജെപിയാണ്. തുടര്‍ന്ന് ഇപ്പോള്‍ നിതീഷിനെ കേന്ദ്ര മന്ത്രിയാക്കാനും ബിഹാര്‍ മുഖ്യമന്ത്രി പദവി സ്വന്തമാക്കാനുമുള്ള ശ്രമത്തിലാണ് ബിജെപി. ഇതിനിടെ തേജസ്വി യാദവിന്റെ വിരുന്നില്‍ പങ്കെടുത്തത് നിര്‍ണായകമായി രാഷ്ട്രീയ നിരീക്ഷകര്‍ നോക്കി കാണുന്നു. ഈ കൂടിച്ചേരല്‍ മഹാസഖ്യത്തിലേക്കുള്ള സൂചനയാണോ എന്നും ഊഹാപോഹങ്ങള്‍ ഉയരുന്നുണ്ട്.

അതേ സമയം ഇഫ്താറില്‍ പങ്കെടുത്തതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് ഷാനവാസ് ഹുസൈന്‍ പ്രതികരിച്ചത്. 2017ലാണ് ജനതാദള്‍ ബിജെപിയുമായി കൂട്ടുകൂടിയത്. അന്ന മുതല്‍ ലാലു പ്രസാദ് യാദവിന്റെ കുടുംബവും നിതീഷും തമ്മില്‍ അകല്‍ച്ചയിലായിരുന്നു.

Latest Stories

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു

“ഹരിത ഇന്ധനത്തിന്റെ മറവിൽ: എഥനോൾ നയം ഇന്ത്യയെ ജലക്ഷാമത്തിലേക്ക് തള്ളുന്നോ?”

അഞ്ച് ദിവസം ശക്തമായ മഴ, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് അനുകൂലമാകും, തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾ തമ്മിലുള്ള ഗുസ്തി മത്സരം അല്ല ; ബേപ്പൂരിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കിട്ടും: മുഹമ്മദ് റിയാസ്

'ഭരണമാറ്റം വേണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സ്ത്രീകൾ; ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാർ ഉറപ്പായും പരാജയപ്പെടും : കെ. മുരളീധരൻ

മന്ത്രിമാര്‍ക്ക് വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി; അടുത്ത കാബിനറ്റ് മെയ് 5ന്

പണം മോഷ്ടിച്ചെന്ന് ആരോപിച്ച് 12കാരനെ തലകീഴായ് കെട്ടിത്തൂക്കി മര്‍ദ്ദിക്കാന്‍ ശ്രമം; പുനലൂരിൽ ചില്‍ഡ്രന്‍സ് ഹോമിലെ കുക്കും വാര്‍ഡനും കസ്റ്റഡിയില്‍

വാണിജ്യ ഗ്യാസ് വില വര്‍ധന: ഹോട്ടലുടമകൾ ഈ മാസം ആറിന് കടകൾ അടച്ചിടും

ഈ തെരഞ്ഞെടുപ്പിൽ വെട്ടിനിരത്തപ്പെട്ട വ്യക്തിയാണ് എ.എൻ. ഷംസീർ, ശൈലജയെ ഒതുക്കാനാണ് പേരാവൂരിൽ മത്സരിപ്പിച്ചത്: പി. വി. അൻവർ

ഈ മാസം കൂടുതൽ മഴ ലഭിച്ചേക്കും; കൊടുങ്കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ്