രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി; 70 വർഷത്തിനിടെ ഇത്ര ഗുരുതരാവസ്ഥ ഉണ്ടായിട്ടില്ല: നീതി ആയോഗ് വൈസ് ചെയര്‍മാന്‍

കഴിഞ്ഞ 70 വർഷത്തിനിടെ രാജ്യത്ത് ഇപ്പോൾ നേരിടുന്നതുപോലുള്ള പണലഭ്യതക്കുറവ് നേരിടേണ്ടി വന്നിട്ടില്ല എന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാർ. നിലവിലെ സാമ്പത്തിക മാന്ദ്യത്തെ അഭൂതപൂർവമായ സാഹചര്യം എന്നാണ് നീതി ആയോഗ് വൈസ് ചെയർമാൻ വിശേഷിപ്പിച്ചത്.

സ്വകാര്യമേഖലയുടെ ആശങ്കകൾ ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ എന്താണോ ചെയ്യേണ്ടത് അത് ചെയ്യണം എന്ന് അദ്ദേഹം പറഞ്ഞു. അഞ്ചുവർഷത്തിനിടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഏറ്റവും മോശമായ വളർച്ചയെ അഭിമുഖീകരിക്കുന്ന സമയത്താണ് ഉന്നത സാമ്പത്തിക വിദഗ്ധനായ രാജീവ് കുമാർ ഇങ്ങനെ അഭിപ്രായപെട്ടത്.

പ്രശ്നം സാമ്പത്തിക മേഖലയിലാണെന്ന് സർക്കാർ പൂർണമായും തിരിച്ചറിയുന്നു. സ്വകാര്യമേഖലയ്ക്കുള്ളിൽ ആരും വായ്പ നൽകാൻ തയ്യാറാവുന്നില്ല ആരും ആരെയും വിശ്വസിക്കാൻ തയ്യാറല്ല, ആരും പണം വിനിമയം ചെയ്യാൻ തയ്യാറാവുന്നില്ല, അതിനാൽ പണത്തിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടുകയും പാപ്പരത്തം ഉണ്ടാവുകയും ചെയ്യുന്നു. ഈ അവസ്ഥ എത്രയും വേഗം അവസാനിപ്പിക്കേണ്ടതുണ്ട്. വ്യാഴാഴ്ച ന്യൂഡൽഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാജീവ് കുമാർ.

ഇന്ത്യയുടെ ജി.ഡി.പി അഥവാ മൊത്ത ആഭ്യന്തര ഉത്പാദനം ജനുവരി-മാർച്ച് കാലയളവിൽ 5.8 ശതമാനം വളർച്ച നേടി. മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ സാമ്പത്തിക വളർച്ച 6.8 ശതമാനമാണ്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ജി.ഡി.പി വളർച്ച 5.7 ശതമാനമായി കുറയാൻ സാദ്ധ്യതയുണ്ട്. കുറഞ്ഞ ഉപഭോഗം, ദുർബലമായ നിക്ഷേപം, പ്രവർത്തനരഹിതമായ സേവന മേഖല എന്നിവ കാരണമാണിതെന്ന് നോമുറ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂലൈ-സെപ്റ്റംബർ പാദത്തിൽ സമ്പദ്‌വ്യവസ്ഥയിൽ ചില വീണ്ടെടുക്കൽ പ്രതീക്ഷിക്കാമെന്നും നോമുറ കൂട്ടിച്ചേർത്തു.

കഴിഞ്ഞ സെപ്റ്റംബറിൽ പണലഭ്യത പ്രതിസന്ധി നേരിടുന്നതിനു മുമ്പായി ഉപഭോഗ നീക്കത്തിന് ധനസഹായം നൽകിയ ഷാഡോ ബാങ്കുകളിലെ പ്രതിസന്ധിയും ആഗോള വളർച്ചയിലെ മാന്ദ്യവും ഡിമാൻഡ് മാന്ദ്യവും നിലവിലെ പ്രതിസന്ധിക്ക് കാരണമായതായി കണക്കാക്കുന്നു.

Latest Stories

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത

എന്റെ മൂക്ക് തകര്‍ത്ത് അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തു..; രക്തമൊലിപ്പിച്ച് വീഡിയോയുമായി നടന്‍ ചേതന്‍, ആള്‍ക്കൂട്ട ആക്രമണമെന്ന് താരം

കൊല്ലത്ത് വനിതാ ഡോക്ടർക്ക് നേരെ മര്‍ദനം; രോഗിക്കൊപ്പം എത്തിയ സ്ത്രീ അസഭ്യം പറഞ്ഞു, മുഖത്തടിച്ചു

ഹാര്‍ദ്ദിക് ഫേക് കളിക്കാരന്‍, ഇതുപോലെ ഒരു നായകനെ ആരും വിലകല്‍പ്പിക്കില്ല; തുറന്നടിച്ച് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

വിഷ്ണുപ്രിയ വധക്കേസ്, ശ്യാംജിത്തിന് ജീവപര്യന്തം തടവും പിഴയും

കോമാളിയാണെന്ന് പറഞ്ഞാല്‍ ഞാന്‍ അത് അംഗീകരിക്കും, പക്ഷെ ഇതില്‍ എന്റെ ഭാര്യയുടെ ഫോട്ടോയുമുണ്ട്.. നിയമനടപടി സ്വീകരിക്കും: സന്നിദാനന്ദന്‍