പാർക്കിംഗ് നിയമം ലംഘിക്കുന്നവരുടെ ചിത്രം അയച്ചാൽ 500 രൂപ പാരിതോഷികം ; നിതിൻ ഗഡ്കരി

പാർക്കിങ്ങ് നിയമം ലംഘിക്കുന്നവരുടെ ചിത്രമയച്ചാൽ 500 രൂപ പാരിതോഷികം നൽകുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. തെറ്റായി പാർക്ക് ചെയ്ത വാഹനത്തിന്റെ ചിത്രമയച്ചാൽ പണം നൽകുന്ന പുതിയ നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന 2022 ഡീകാർബണൈസേഷൻ സമ്മിറ്റിൽ തമാശയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഇത് സംബന്ധിച്ച് നിയമനിർമാണം നടക്കുമോയെന്ന് വിവരങ്ങളൊന്നുമില്ല. നഗരങ്ങളിൽ കാറുകളുടെ എണ്ണം കൂടിയതോടെ പാർക്കിങ് വലിയ പ്രശ്‌നമായെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പ്രസ്താവന. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ചിലപ്പോൾ കാറുകളുണ്ട്. എന്നാൽ ആരും പാർക്കിങ് സ്ഥലം നിർമിക്കാറില്ലന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിലെ വിശാല റോഡുകൾ പാർക്കിങ് കേന്ദ്രങ്ങളായിരിക്കുകയാണെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി. നാഗ്പൂരിലെ തന്റെ വീട്ടിൽ 12 കാറിനുള്ള സ്ഥലമുണ്ടെന്നും താൻ റോഡിൽ വാഹനം നിർത്തിയിടാറില്ലന്നും മന്ത്രി പറഞ്ഞു.

യു.എസ്സിൽ ശുചീകരണ തൊഴിലാളികൾക്ക് വരെ കാറുണ്ട്. അധികം വെെകാതെ ഇന്ത്യയിലും ഇതേ അവസ്ഥയുണ്ടാകും. എല്ലാവരും കാർ വാങ്ങുകയാണന്നും ഗഡ്കരി വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യക്ക് അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു

Latest Stories

രാഹുല്‍ ഗാന്ധി അമേഠി ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് പോയത് എനിക്കുള്ള വലിയ അംഗീകാരം; ജയറാം രമേശിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഓണ്‍ലൈനായി വോട്ട് ചെയ്തൂടെ..; ജ്യോതികയുടെ പരാമര്‍ശം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ, ട്രോള്‍പൂരം

രാഹുലിന്റെ ചാട്ടവും പ്രിയങ്കയുടെ പിന്മാറ്റവും മോദിയുടെ അയ്യോടാ ഭാവവും!

ടി20 ലോകകപ്പ് 2024: ഇത് കരിയറിന്‍റെ തുടക്കം മാത്രം, ഇനിയേറെ അവസരങ്ങള്‍ വരാനിരിക്കുന്നു; ഇന്ച്യന്ർ യുവതാരത്തെ ആശ്വസിപ്പിച്ച് ഗാംഗുലി

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം

വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ

ഐപിഎല്‍ 2024: എങ്ങനെ തോല്‍ക്കാതിരിക്കും, അവന് ടീമില്‍ പുല്ലുവില അല്ലെ കൊടുക്കുന്നത്; തുറന്നുപറഞ്ഞ് മുന്‍ താരം

കേരളത്തില്‍ നിന്നുള്ള കോഴിക്കും താറാവിനും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പരിരോധന; കാലിത്തീറ്റയ്ക്കും വിലക്ക്