'വിമര്‍ശനം സ്വീകരിക്കും, എന്നാല്‍ ഗൃഹപാഠം ചെയ്യാത്തവരില്‍ നിന്നല്ല', രാഹുലിന് എതിരെ നിര്‍മ്മല സീതാരാമന്‍

കേന്ദ്ര ബജറ്റില്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഗൃഹപാഠം ചെയ്യാത്ത ഒരാളില്‍ നിന്ന് വിമര്‍ശനം സ്വീകരിക്കില്ലെന്ന് ധനമന്ത്രി പറഞ്ഞു. തങ്ങളോട് പ്രസംഗിക്കുന്ന കാര്യങ്ങള്‍ ആദ്യം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോയി നടപ്പിലാക്കണമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ബജറ്റിനെ പൂജ്യമെന്നു വിശേഷിപ്പിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിന് എതിരെയായിരുന്നു വിമര്‍ശനം.

ശമ്പളക്കാര്‍ക്കും, ഇടത്തരക്കാര്‍ക്കും, ദരിദ്രര്‍ക്കും, യുവാക്കള്‍ക്കും കര്‍ഷകര്‍ക്കുമായി ബജറ്റില്‍ ഒന്നും തന്നെയില്ലെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. എന്നാല്‍ ബജറ്റിനെക്കുറിച്ചുള്ള വിവരമില്ലാത്ത അഭിപ്രായം എന്ന് രാഹുലിന്റെ ട്വീറ്റിനെക്കുറിച്ച് ധനമന്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവും പഴയ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ പറഞ്ഞതെന്തെന്ന് ദയവായി മനസ്സിലാക്കണം. പെട്ടെന്നുള്ള പ്രതികരണങ്ങളുമായി വരുന്നവരോട് സഹതാപം മാത്രമാണന്ന് അവര്‍ പറഞ്ഞു.

കാര്യങ്ങള്‍ മനസ്സിലാക്കി പ്രതികരിക്കുന്നവര്‍ക്ക് താന്‍ മറുപടി നല്‍കും. ട്വിറ്ററില്‍ എന്തെങ്കിലും ഇടാനായി അഭിപ്രായം പറയുന്നതു ശരിയല്ല. വിമര്‍ശനങ്ങള്‍ താന്‍ സ്വീകരിക്കുന്നുവെന്നും എന്നാല്‍ ഗൃഹപാഠം ചെയ്യാത്ത ഒരാളില്‍ നിന്നല്ലെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

അദ്ദേഹം തങ്ങളോട് എന്ത് പ്രസംഗിക്കുന്നുവോ അത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോയി ആദ്യം നടപ്പാക്കണമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പഞ്ചാബിലെയോ ഛത്തീസ്ഗഢിലെയോ തൊഴില്‍ സാഹചര്യം മെച്ചപ്പെട്ടോ എന്നും മഹാരാഷ്ട്രയിലെ പരുത്തി കര്‍ഷക ആത്മഹത്യ തടയാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടോ എന്നും അവര്‍ വിമര്‍ശിച്ചു. ബജറ്റ് രാഹുല്‍ ഗാന്ധിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയും വിമര്‍ശിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ