കർണാടകയിൽ രാത്രി കർഫ്യൂ പിൻവലിക്കുന്നു, സ്കൂളുകളും കോളജുകളും തുറക്കും

തിങ്കളാഴ്ച മുതൽ കർണാടകയിൽ രാത്രി കർഫ്യൂ പിൻവലിക്കുകയും സ്കൂളുകളും കോളജുകളും വീണ്ടും തുറക്കുകയും ചെയ്യുമെന്ന് സംസ്ഥാന സർക്കാർ ഇന്ന് അറിയിച്ചു. കോവിഡ് ബാധയെത്തുടർന്നുള്ള ആശുപത്രി പ്രവേശനം ഇപ്പോൾ 2 ശതമാനമായി കുറഞ്ഞിട്ടുണ്ട്, രോഗം ഭേദമാവുന്നവരുടെ നിരക്ക് ഉയരുന്നുമുണ്ട്.

“സ്‌കൂളുകളിൽ കോവിഡ് ഉചിത പെരുമാറ്റവും പ്രോട്ടോക്കോളും കർശനമായി നടപ്പിലാക്കി തിങ്കളാഴ്‌ച മുതൽ എല്ലാ ക്ലാസുകളും പ്രവർത്തിക്കും,” കർണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ കോവിഡ് സാഹചര്യത്തെക്കുറിച്ചുള്ള യോഗത്തിന് ശേഷം സംസാരിക്കുകയിയിരുന്നു അദ്ദേഹം.

പുതുക്കിയ മാർഗനിർദ്ദേശങ്ങളുടെ ഭാഗമായി സർക്കാർ ഓഫീസുകൾ 50 ശതമാനത്തിന് പകരം പൂർണ് ശേഷിയിൽ പ്രവർത്തിക്കും. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ക്ലബ്ബുകൾ, പബ്ബുകൾ, ബാറുകൾ എന്നിവയും പൂർണശേഷിയോടെ പ്രവർത്തിക്കാൻ അനുവദിച്ചിട്ടുണ്ട് – അവ ഇതുവരെ 50 ശതമാനം ശേഷിയിലാണ് പ്രവർത്തിച്ചിരുന്നത്.

50 ശതമാനം ശേഷി തിയറ്ററുകളിലും ഓഡിറ്റോറിയങ്ങളിലും മൾട്ടിപ്ലക്സുകളിലും തുടരും. ജിമ്മുകൾക്കും നീന്തൽക്കുളങ്ങൾക്കും 50 ശതമാനം ശേഷിയോടെ പ്രവർത്തിക്കാം. മെട്രോ റെയിലും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും സിറ്റിംഗ് കപ്പാസിറ്റിയിലായിരിക്കും ഓടുക.

200 പേർ അകത്തും, 300 അംഗങ്ങൾ പുറത്തും എന്ന നിലയിൽ വിവാഹ ചടങ്ങുകൾ അനുവദനീയമാണ്, കൂടാതെ മതപരമായ സ്ഥലങ്ങൾ 50 ശതമാനം ശേഷിയിൽ തുറക്കാം. എന്നാൽ, സാമൂഹിക, മത, രാഷ്ട്രീയ റാലികൾ, ധർണകൾ, കൺവെൻഷനുകൾ, പ്രതിഷേധങ്ങൾ എന്നിവയ്‌ക്ക് അനുമതി നൽകിയിട്ടില്ല.

സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെ 25 ശതമാനം കോവിഡ് രോഗികൾക്കായി സംവരണം ചെയ്യാനും തീരുമാനമെടുത്തിട്ടുണ്ട്, കൂടാതെ കോവിഡ് രോഗികൾ അല്ലാത്തവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കേരളം, മഹാരാഷ്ട്ര, ഗോവ അതിർത്തികളിൽ കർശന നിരീക്ഷണം തുടരും.

കർണാടകയിൽ വെള്ളിയാഴ്ച 31,198 പുതിയ കേസുകൾ സ്ഥിരീകരിച്ചിരുന്നു, വ്യാഴാഴ്ച്ചത്തേക്കാൾ 7,000 കേസുകളുടെ കുറവുണ്ട്. 15,199 കേസുകളുമായി രോഗബാധയുടെ 50 ശതമാനവും ബാംഗളൂരിൽ നിന്നാണ്.

സംസ്ഥാനത്ത് വെള്ളിയാഴ്ച 50 മരണങ്ങൾ രേഖപ്പെടുത്തി, അതിൽ എട്ട് പേർ ബാംഗ്ലൂരിൽ നിന്നാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 71,092 പേർ ഡിസ്ചാർജ് ചെയ്യപ്പെട്ടു, ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 33,96,093 ആയി.

Latest Stories

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം

അക്കാര്യം മനസില്‍ കണ്ടാണ് ഞാന്‍ വോട്ട് ചെയ്തത്; ഇന്ത്യന്‍ പൗരത്വം ലഭിച്ചതിന് ശേഷം ആദ്യ വോട്ട് രേഖപ്പെടുത്തി അക്ഷയ് കുമാര്‍

ശ്രീലങ്കന്‍ സ്വദേശികളായ നാല് ഐഎസ് ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ അറസ്റ്റില്‍; ഇവരുടെ ചിത്രങ്ങൾ പുറത്തുവിട്ടു

അപ്പോൾ ആ കാര്യത്തിന് ഒരു തീരുമാനം ആയി, ഗോളുകളുടെ ദേവൻ ബ്ലാസ്റ്റേഴ്‌സ് വിട്ടു; മാനേജ്മെന്റ് മണ്ടത്തരം തുടരുന്നു

ഇൻഡസ്ട്രിയിൽ എനിക്ക് ഏറ്റവും കൂടുതൽ ഗ്രാറ്റിറ്റ്യൂഡുള്ളത് ആ താരത്തിനോടാണ്: അനശ്വര രാജൻ

അവസാനമായി നിങ്ങൾക്ക് മുന്നിൽ വന്നതല്ലേ, 80000 ആരാധകർക്ക് ബിയർ വാങ്ങി നൽകി സന്തോഷിപ്പിച്ച് വിടവാങ്ങി മാർകോ റ്യൂസ്

സമൂഹ മാധ്യമങ്ങളിലെ നിരന്തര കുറ്റപ്പെടുത്തല്‍; ഫ്‌ളാറ്റില്‍ നിന്ന് വീണിട്ടും രക്ഷപ്പെട്ട കുട്ടിയുടെ മാതാവ് ജീവനൊടുക്കി

ടി20 ലോകകപ്പ് 2024: സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് കൈഫ്