പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ സാക്കിർ നായിക്ക് പ്രതി; എൻ.ഐ.എ കേസ് രജിസ്റ്റർ ചെയ്തു

ലണ്ടനിൽ ചെന്നൈയിൽ നിന്നുള്ള പെൺകുട്ടിയെ ബംഗ്ലാദേശ് പൗരന്മാർ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തു.

ലണ്ടനിൽ പഠിക്കുന്ന മകളെ ബംഗ്ലാദേശ് പൗരന്മാർ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് ചെന്നൈ ആസ്ഥാനമായുള്ള ബിസിനസുകാരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ വർഷം മെയ് മാസത്തിൽ ചെന്നൈ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്ന് കേസ് പിന്നീട് എൻഐഎയ്ക്ക് കൈമാറി. മകളെ തീവ്രവാദിയാക്കിയെന്നും ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിച്ചുവെന്നുമാണ് പിതാവ് ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിവാദ ഇസ്ലാമിക പ്രസംഗകൻ സാക്കിർ നായിക്കിന്റെ പങ്ക് അന്വേഷിക്കും.

മുൻ ബംഗ്ലാദേശ് എംപി സർദാർ ഷഖാവത്ത് ഹുസൈൻ ബോകുലിന്റെ മകൻ നഫീസിനെ എഫ്‌ഐ‌ആറിൽ പ്രതിയാക്കി. പെൺകുട്ടിയുമായി ചങ്ങാത്തം കൂടുകയും തട്ടിക്കൊണ്ടു പോകുകയും ചെയ്തുവെന്നാണ് നഫീസിനെതിരായ ആരോപണം. സാക്കിർ നായിക്കിനെയും കേസിൽ പ്രതിയാക്കിയിട്ടുണ്ട്.

തട്ടിക്കൊണ്ടു പോകലിൽ സാക്കിർ നായിക്കുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സംഘടിത ബംഗ്ലാദേശ് ഗ്രൂപ്പിന്റെ എന്തെങ്കിലും പങ്കുണ്ടോയെന്ന് എൻഐഎ അന്വേഷിക്കും.

ഗൂഢാലോചന, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ, കടത്ത്, ലൈംഗിക ചൂഷണം എന്നിവയ്‌ക്കൊപ്പം തെറ്റായ തടവ്, കൊള്ളയടിക്കൽ ശ്രമം, വധഭീഷണി എന്നിവ ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ നിരവധി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഉന്നത പഠനത്തിനായി ലണ്ടനിലേക്ക് പോയ പെൺകുട്ടി അവിടെ വളരെ സജീവമായ സംഘത്തിന്റെ കെണിയിൽ അകപ്പെട്ടു എന്നാണ് ആരോപണം.

Latest Stories

മെസ്സിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഭാഗ്യമാണ്: രമേശ് ചെന്നിത്തല

മെസ്സിക്ക് റെഡ് കാർഡ് കൊടുക്കണമായിരുന്നു, റഫറി മനഃപൂർവം അത് വേണ്ടെന്ന് വെച്ചു; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'