ടീസ്റ്റയുടെ കുടുംബത്തിന് 'ന്യൂസ് ക്ലിക്ക്' നല്‍കിയത് 40 ലക്ഷം; പരഞ്‌ജോയിക്ക് 70ലക്ഷം; സിപിഎം ഐടി സെല്‍ അംഗത്തിന് 97.32ലക്ഷം; പ്രകാശ് കാരാട്ടിന്റെ മെയില്‍ പരിശോധിക്കാന്‍ ഇഡി

ഡിജിറ്റല്‍ മാധ്യമമായ ന്യൂസ് ക്ലിക്കിന് വിദേശ സഹായം ലഭിച്ച കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). അമേരിക്കന്‍ ശതകോടീശ്വരന്‍ നെവില്‍ റോയ് സിംഘവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഇ മെയില്‍ വഴി നടത്തിയ ആശയവിനിമയം പരിശോധിക്കുമെന്ന് ഇഡി വ്യക്തമാക്കി.

അതേസമയം, സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന്റെ കുടുംബാംഗങ്ങള്‍ക്ക് 40 ലക്ഷം രൂപയും മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പരഞ്‌ജോയ് ഗുഹ താക്കുര്‍ത്തയ്ക്ക് 72 ലക്ഷം രൂപയും ന്യൂസ് ക്ലിക്കിന്റെ അക്കൗണ്ടിലൂടെ പണം കൈമാറി പരിശോധിക്കുമെന്ന് ഇഡി വ്യക്തമാക്കി. ആക്ടിവിസ്റ്റ് ഗൗതം നവ്‌ലാഖയ്ക്ക് 17.08 ലക്ഷം രൂപയും സിപിഎം ഐടി സെല്‍ അംഗവും ന്യൂസ് ക്ലിക്കിന്റെ ഓഹരി പങ്കാളിയുമായ ബപ്പാദിത്യ സിന്‍ഹയ്ക്ക് 97.32 ലക്ഷം രൂപയും ന്യൂസ് ക്ലിക്ക് അക്കൗണ്ടിലൂടെ കൈമാറിയിട്ടുണ്ട്.

ഇന്ത്യയില്‍ ചൈനീസ് അനുകൂല വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമം നടത്തിയെന്ന ആരോപണം നേരിടുന്നയാളാണ് സിംഘം. ചൈനീസ് അനുകൂല പ്രചാരണത്തിനായി ‘ന്യൂസ് ക്ലിക്ക്’ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് സിംഘം പണം നല്‍കിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണമാണ് സിപിഎമ്മിന്റെ പിബി അംഗത്തിലേക്കും നീളുന്നത്.

2021 ജനുവരിയില്‍ കാരാട്ട് ഇയാള്‍ക്ക് ഇ മെയിലില്‍ അയച്ചിട്ടുണ്ടെന്നാണ് ഇഡി പറയുന്നത്. കാരാട്ടും സിംഘവും തമ്മില്‍ ഇ മെയിലില്‍ ആശയവിനിമയം നടത്തിയതിന്റെ തെളിവുകള്‍ ഇഡി ശേഖരിക്കുന്നുണ്ട്. കൂടുതല്‍ തെളിവുകള്‍ ലഭിച്ചാണ് പ്രകാശ് കാരാട്ടിനെ ഇഡി ചോദ്യം ചെയ്‌തേക്കും.

എന്നാല്‍, ബിജെപിയുടെ വര്‍ഗീയ അജണ്ടയെ നിരന്തരം നേരിടുന്ന ഇടതുപക്ഷത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ശ്രമമാണു കേന്ദ്രം നടത്തുന്നതെന്നായിരുന്നു സിപിഎം പറയുന്നത്.

Latest Stories

പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

കെ ഫോർ കല്ല്യാണം; 'ഗുരുവായൂരമ്പല നടയിൽ' ഏറ്റവും പുതിയ ഗാനം പുറത്ത്

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി