ലോകത്തെ ഏറ്റവും അന്തരീക്ഷ മലിനീകരണമുള്ള തലസ്ഥാന നഗരമായി ന്യൂഡല്‍ഹി.നഗരങ്ങളില്‍ 3.4 ശതമാനം മാത്രമാണ് 2021ലെ നിലവാരം പുലര്‍ത്തിയത്. സ്വീസ് സംഘടനയായ ‘ഐക്യു എയര്‍’ തയ്യാറാക്കിയ വേള്‍ഡ് എയര്‍ ക്വാളിറ്റിയുടെ 2021ലെ റിപ്പോര്‍ട്ടിലാണ് മലിനീകരണ തോത് ഏറ്റവുമധികമുള്ള തലസ്ഥാനങ്ങളുടെ പട്ടികയില്‍ ന്യൂഡല്‍ഹി ഒന്നാമത്ത് എത്തിയത്. ഏറ്റവും മോശം വാായു നിലവാരമുള്ള 50 നഗരങ്ങളില്‍ 35 എണ്ണവും ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.ഇന്ത്യയിലെ ഒരു നഗരവും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച വായു ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു്. ലോകത്തെ ഏറ്റവും മലിനമായ 15 നഗരങ്ങളില്‍ പത്തും ഇന്ത്യയിലാണുള്ളത്
ധാക്ക (ബംഗ്ലാദേശ്), എന്‍’ജമേന (ചാഡ്), ദുഷാന്‍ബെ (താജിക്കിസ്ഥാന്‍), മസ്‌കറ്റ് (ഒമാന്‍) എന്നീ രാജ്യ തലസ്ഥാനങ്ങളാണ് അന്തരീക്ഷ മലിനീകരണമുള്ള തലസ്ഥാന നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് തൊട്ടുപിന്നിലുള്ളത്. ലോകത്തെ ഏറ്റവും മലിനമായ 100 നഗരങ്ങളില്‍ 63ഉം ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. തുടര്‍ച്ചയായ വര്‍ഷങ്ങളിലാണ് ലോകത്തെ ഏറ്റവും മലിനമായ തലസ്ഥാന നഗരം എന്ന വിശേഷണം ഡല്‍ഹിയെ തേടിയെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പതിനഞ്ച് ശതമാനമാണ് രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണ തോതില്‍ വര്‍ധനയുണ്ടായത്.
ആദ്യത്തെ നൂറില്‍ 63ഉം ഇന്ത്യന്‍ നഗരങ്ങള്‍ തന്നെയാണ്. രാജസ്ഥാനിലെ ഭീവഡിയാണ് ലോകത്തെ ഏറ്റവും മലിനമായ നഗരം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദാണ് തൊട്ടുപിന്നിലുള്ളത്. തമിഴ്‌നാട്ടിലെ അരിയല്ലൂരാണ് രാജ്യത്തെ ഏറ്റവും അന്തരീക്ഷ മാലിന്യം കുറഞ്ഞ നഗരം. ചൈനയിലെ സിന്‍ ജിയാങ് പ്രവശ്യയിലെ ഹോട്ടന്‍ ആണ് മൂന്നാമതുള്ളത്.
സര്‍വേയില്‍ പങ്കെടുത്ത നഗരങ്ങളില്‍ 3.4 ശതമാനം മാത്രമാണ് 2021ലെ നിലവാരം പുലര്‍ത്തിയത്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിര്‍ദേശിക്കുന്ന വായു ഗുണനിലവാരം നിലനിര്‍ത്താന്‍ ഒരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വിവിധ രാജ്യങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ നിലനിന്ന മാസങ്ങളില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ അന്തരീക്ഷ മലിനീകരണം കുറഞ്ഞ തോതിലായിരുന്നു.