മദ്യക്കുപ്പികള്‍ക്ക് നടുവിലെ പുതുവത്സരാഘോഷം; കുട്ടികള്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പൊലീസ്

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മദ്യക്കുപ്പികള്‍ക്ക് നടുവിലിരുന്ന് ന്യൂ ഇയര്‍ ആഘോഷിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ വിശദീകരണവുമായി പൊലീസ്. വീഡിയോയിലുള്ള കുട്ടികള്‍ യാതൊരു തരത്തിലുള്ള ലഹരി വസ്തുക്കളും ഉപയോഗിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. സ്‌കൂള്‍ കുട്ടികള്‍ മദ്യ ലഹരിയില്‍ പുതുവത്സരം ആഘോഷിക്കുന്നുവെന്ന അടിക്കുറുപ്പോടെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

വൈറലായ വീഡിയോ പിന്നാലെ വിവാദമായി മാറുകയായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികള്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. കുട്ടികളെ ഉപയോഗിച്ച് റീല്‍ ഷൂട്ട് ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടികള്‍ക്കെതിരെയാണ് വ്യാപക വിമര്‍ശനം ഉയര്‍ന്നത്.

വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിനോട് ചേര്‍ന്ന് താമസിക്കുന്ന കാര്‍ ഡ്രൈവറും എസി മെക്കാനിക്കും ചേര്‍ന്ന് ചിത്രീകരിച്ച വീഡിയോയാണ് വൈറലായത്. വീഡിയോയ്ക്ക് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ അടിക്കുറുപ്പ് നല്‍കിയതും ഇരുവരും ചേര്‍ന്ന് ആയിരുന്നു. കാര്‍ ഡ്രൈവറും എസി മെക്കാനിക്കും പതിവായി മദ്യപിച്ചിരുന്നു.

പുതുവത്സര ദിനത്തിലും ഇരുവരും മദ്യപിച്ചിരുന്നു. തുടര്‍ന്ന് കുട്ടികള്‍ക്ക് ബിരിയാണി വാങ്ങി നല്‍കിയ ശേഷം അത് മദ്യ കുപ്പികള്‍ക്ക് നടുവിലിരുന്ന് കഴിക്കണമെന്നും റീലിനുവേണ്ടി അത് ചിത്രീകരിക്കുമെന്നും ഇരുവരും കുട്ടികളെ അറിയിച്ചു. കുട്ടികളുടെ സമ്മതത്തോടെ എസി മെക്കാനിക്ക് പകര്‍ത്തിയ വീഡിയോയാണ് പിന്നീട് വൈറലായത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ