ഉന്നാവൊ പീഡനക്കേസ്: കുല്‍ദീപ് സിംഗിന് പിന്തുണയുമായി ബി.ജെ.പി, എം.എല്‍.എ

ഉന്നാവൊ പീഡനക്കേസില്‍ പ്രതി കുല്‍ദീപ് സിംഗിന് പിന്തുണ അറിയിച്ച് ബി.ജെ.പി എം.എല്‍.എ. ഹാര്‍ദോയ് എം.എല്‍.എയായ അശിഷ് സിംഗ് അസുവാണ് കുല്‍ദീപിനെ പിന്തുണച്ചിരിക്കുന്നത്. മോശം സമയത്തിലൂടെയാണ് കുല്‍ദീപ് കടന്നു പോകുന്നത്. അദ്ദേഹം വേഗം തന്നെ ഇതില്‍ നിന്ന് പുറത്ത് വരുമെന്നാണ് പ്രതീക്ഷയെന്ന് അസു പറഞ്ഞു.

“നമ്മുടെ സഹോദരന് കുല്‍ദീപ് സിംഗ് ഇന്ന് നമ്മളോടൊപ്പമില്ല, വളരെ മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. ഞങ്ങളുടെ എല്ലാ ആശംസയും അദ്ദേഹത്തിനുണ്ട്. ഈ മോശം സമയത്തെ അദ്ദേഹം മറികടക്കുമെന്ന് പ്രതീക്ഷിക്കാം. നമ്മള്‍ എവിടെയായിരുന്നാലും അദ്ദേഹത്തിന് എല്ലാ അനുഗ്രഹങ്ങളുമുണ്ടാകും.” ബി.ജെ.പി, എം.എല്‍.എ പറഞ്ഞു. ഉന്നാവൊ പരിസരത്ത് നടന്ന ഒരു പരിപാടിക്കിടെയാണ് അസു ഈ വിവാദ പരാമര്‍ശം നടത്തിയത്.

ഉന്നാവൊ പീഡനക്കേസിലെ പ്രതി കുല്‍ദീപ് സിംഗ് സെങ്കാറിനെ വ്യാഴാഴ്ച ബി.ജെ.പിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു