പവാറിന് ഈ വിജയം മധുര പ്രതികാരം, സത്താറയിൽ എൻ സി പി മുന്നിൽ

ഉപതിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലെ സത്താറ ലോക്സഭാ സീറ്റിൽ എൻ സി പി മുന്നേറ്റം തുടരുന്നു. ബി.ജെ.പി സ്ഥാനാര്‍ത്ഥി ഉദയന്‍രാജെ ബോൺസ്ലെ പിന്നിലാക്കി 41,255 വോട്ടുകള്‍ക്കാണ് എന്‍.സി.പി സ്ഥാനാര്‍ത്ഥി ശ്രീനിവാസ പാട്ടീൽ മുന്നില്‍ നില്‍ക്കുന്നത്. എൻ സി പിയുടെ ഈ നേട്ടം അവരുടെ നേതാവ് ശരത് പവാറിന്റെ മധുര പ്രതികാരം കൂടിയാണ്.

മഹാരാഷ്ട നിയമസഭ തിരഞ്ഞെടുപ്പിനോടൊപ്പം തന്നെയാണ് ശരത് പവാറിന്റെ കോട്ടയെന്ന് അറിയപ്പെടുന്ന സത്താറ ലോക്സഭ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടന്നത്. എന്‍.സി.പി എം.പിയായിരുന്ന ഉദയന്‍രാജെ ബോണ്‍സ്ലെ രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിനാലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബോൺസ്ലെയുടെ സ്വാധീനം മുതലാക്കി ജയിക്കാൻ ബി ജെ പി അദ്ദേഹത്തെ തന്നെ വീണ്ടും സ്ഥാനാർത്ഥിയാക്കി. ശിവജിയുടെ പിന്മുറക്കാരനായ ഉദയന്‍രാജെ ബോണ്‍സ്ലെ മണ്ഡലം വീണ്ടും ബി.ജെ.പിക്ക് വേണ്ടി പിടിച്ചെടുക്കുമെന്നായിരുന്നു പൊതുവേ വിലയിരുത്തിയിരുന്നത്. എന്നാൽ കനത്ത തിരിച്ചടിയാണ് ജനങ്ങൾ സത്താറ മണ്ഡലത്തിൽ നൽകിയത്.

ഇവിടെയാണ് കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് ശരത് പവാർ പ്രസംഗിച്ചത്. മഴ നനഞ്ഞുകൊണ്ട് പാര്‍ട്ടി അദ്ധ്യക്ഷന്‍ ശരത് പവാര്‍ നടത്തിയ പ്രസംഗം വോട്ടര്‍മാരെ വന്‍തോതില്‍ സ്വാധീച്ചുവെന്നാണ് നീരീക്ഷകരുടെ വിലയിരുത്തല്‍. സത്താറ മണ്ഡലം ശരത് പവാറിന്റെ കോട്ടയായാണ് വിലയിരുത്തപ്പെടുന്നത്. മണ്ഡലത്തിലെ ആറ് അസംബ്ലി നിയോജക മണ്ഡലങ്ങളില്‍ നാലും എന്‍.സി.പിയുടെ കയ്യിലാണ്. ഒരെണ്ണം കോണ്‍ഗ്രസിന്റെ കയ്യിലും. ഒരു സീറ്റ് മാത്രമാണ് ശിവസേനയുടെ കയ്യിലുള്ളത്.

ശരത് പവാറിന് വലിയ തിരിച്ചടിയായിരുന്നു ബോണ്‍സ്ലെയുടെ രാജി. അത് കൊണ്ട് തന്നെ ബോണ്‍സ്ലെയെ പരാജയപ്പെടുത്തി മണ്ഡലം തിരികെ പിടിക്കുക എന്നത് ശരത് പവാറിന്റെ അഭിമാനപ്രശ്നമായിരുന്നു.

Latest Stories

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല