നവാബ് മാലിക്കിനും അനില്‍ ദേശ്മുഖിനും രാജ്യസഭാ തിരഞ്ഞടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കില്ല; ജാമ്യാപേക്ഷ തള്ളി മുംബൈ കോടതി

നവാബ് മാലിക്കിനും, അനില്‍ ദേശ്മുഖിനും രാജ്യസഭാ തെരഞ്ഞടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കില്ല. ജാമ്യാപേക്ഷ കോടതി തള്ളി. രാജസ്ഥാനില്‍ നടക്കുന്ന രാജ്യസഭാ തെരഞ്ഞടുപ്പില്‍ വോട്ട് ചെയ്യാന്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നല്‍കിയ ഹര്‍ജിയാണ് മുംബൈ കോടതി തള്ളിയത്. തങ്ങള്‍ ജനങ്ങള്‍ തെരഞ്ഞടുത്ത എംഎല്‍എമാരാണ്. അതുകൊണ്ട് രാജ്യസഭയിലേക്കുളള പ്രതിനിധിയെ തെരഞ്ഞടുക്കാന്‍ ബാധ്യസ്ഥരാണെന്ന് അവകാശപ്പെട്ടാണ് ഇരുവരും മുംബൈയിലെ പ്രത്യേക കോടതിയെ സമീപിച്ചത്.

ജയിലില്‍ കഴിയവേ ഇരുവരും സമർപ്പിച്ച ഹർജി  കോടതി തള്ളുകയായിരുന്നു. രാജസ്ഥാനില്‍ നാല് രാജ്യസഭാ സീറ്റുകളാണുള്ളത്. 200 അംഗ നിയമസഭയില്‍ ഓരോ സ്ഥാനാര്‍ത്ഥിക്കും വിജയിക്കാന്‍ 41 വോട്ടുകള്‍ വേണം. കോണ്‍ഗ്രസിന് 108 വോട്ടുകളും ബിജെപിക്ക് 71 വോട്ടുമാണ് ഉള്ളത്. 30 മിച്ച വോട്ടുകളുള്ള ബിജെപി ഒരു സീറ്റില്‍ മാത്രം വിജയിക്കുമെന്ന സ്ഥിതിയിലാണ്.

രണ്ടാമതൊരു സീറ്റില്‍ ജയിക്കണമെങ്കില്‍ 11 വോട്ടുകള്‍ കൂടി ബിജെപി നേടണം. കോണ്‍ഗ്രസിന് രണ്ടും മൂന്നും സീറ്റിന് 15 വോട്ടുകള്‍ കൂടി വേണം. അതുകൊണ്ട് തന്നെ രണ്ട് പാര്‍ട്ടികള്‍ക്കും വെള്ളിയാഴ്ച്ച നടക്കുന്ന തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ഇത്തരം ഒരു നിര്‍ണായക ഘട്ടത്തില്‍ വോട്ട് ചെയ്യാതിരിക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടി കാണിച്ചിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നവാബ് മാലികിനെ അറസ്റ്റ് ചെയ്തത്. ഇതേ കേസില്‍ അറസ്റ്റിലായ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അനില്‍ ദേശ്മുഖും ജയിലില്‍ കഴിയുകയാണ്.

Latest Stories

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം