ഭാര്യയില്ലാത്ത സമയം നോക്കി കാമുകിയെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തി; നാവിക ഉദ്യോഗസ്ഥന്‍ പിടിയിൽ

ഭാര്യ ഇല്ലാത്ത സമയം നോക്കി കാമുകിയെ വീട്ടില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ നാവിക ഉദ്യോഗസ്ഥന്‍ പൊലീസില്‍ കീഴടങ്ങി. ചിന്താഡ രവീന്ദ്രയെന്ന നാവിക ഉദ്യോഗസ്ഥനാണ് കാമുകി പൊളിപ്പള്ളി മൗനികയെ കൊന്ന് കഷ്ണങ്ങളാക്കി പലയിടങ്ങളായി ഉപേഷിച്ചത്. വിശാഖപട്ടണത്താണ് സംഭവം.

ഭാര്യയില്ലാത്ത സമയം വീട്ടില്‍ ഒന്നിച്ച് ചിലവഴിക്കാമെന്ന് പറഞ്ഞാണ് രവീന്ദ്ര മൗനികയെ വിളിച്ച് വരുത്തിയത്. വീട്ടിലെത്തിയ മൗനികയുമായി സംസാരിക്കുന്നതിനിടെ ഇരുവരും തര്‍ക്കത്തിലാവുകയും പിന്നാലെ കുത്തി കൊലപ്പെടുത്തുകയായിരുന്നെന്നും തുടര്‍ന്ന് തലയും മറ്റ് ശരീരഭാഗങ്ങളും വെട്ടി കഷ്ണങ്ങളാക്കി ബാഗിലാക്കി പലഭാഗങ്ങളിലായി ഉപേക്ഷിച്ചു.

ചിലഭാഗങ്ങള്‍ വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും ചെയ്‌തെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. തന്റെ മൂന്നരലക്ഷം രൂപ മൗനിക തട്ടിയെടുത്തതായും ഇരുവരും തമ്മിലുള്ള ബന്ധം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതുമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതിമൊഴിയില്‍ പറയുന്നു.

Latest Stories

പിണറായി വിജയനെ ഭരിക്കുന്നത് മോദി, ബിജെപി കേന്ദ്രത്തിൽ എന്താണോ ചെയ്യുന്നത് അതാണ് എൽഡിഎഫ് കേരളത്തിൽ ചെയ്യുന്നത്: രാഹുൽ ഗാന്ധി

'ഞങ്ങൾ മുന്നോട്ട് വെച്ച നിർദേശങ്ങൾ ഇറാൻ അംഗീകരിച്ചു'; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ചെന്നൈക്ക് വേണ്ടിയുള്ള ആദ്യ മത്സരത്തിൽ തന്നെ ഫ്ലോപ്പ്; സഞ്ജുവിന് നിരാശയോടെ തുടക്കം

ഹിറ്റ്മാൻ എന്ന സുമ്മാവ; വിരാട് കോഹ്ലിയെ മറികടന്നു ചരിത്രമെഴുതി രോഹിത് ശർമ്മ

'ഗ്രീൻ ബോൾ ചെയ്യാത്തത് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അനുമതി ലഭിക്കാത്തത് കൊണ്ടാണ്'; തുറന്ന് പറഞ്ഞ് അജിങ്ക്യ രഹാനെ

പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പ്രകമ്പനങ്ങൾ കേരളത്തിന്റെ ബാലറ്റ് ബോക്സുകളിൽ

മുഖ്യമന്ത്രി പിണറായി പ്രധാനമന്ത്രി മോദിയുടെ ഏകാധിപത്യ ശൈലി അനുകരിക്കുന്നുവെന്ന് സച്ചിന്‍ പൈലറ്റ്; 'രാജ്യത്തുടനീളം കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിടുന്ന ഇഡി കേരളത്തിലെ ഇടത് നേതൃത്വത്തെ ഒഴിവാക്കുന്നു'

ഒടുവില്‍ കസേര വിട്ടു 'കുര്‍സി കുമാര്‍'; ബിഹാറില്‍ 'നിതീഷ് ബാബു' യുഗത്തിന് അവസാനം; മഗധ ബിജെപിയ്ക്ക് താലത്തില്‍ വെച്ചുനല്‍കി പടിയിറക്കം

'കേരളത്തിലെ എല്‍ഡിഫ് സര്‍ക്കാര്‍ ബിജെപി നിയന്ത്രണത്തില്‍'; കോണ്‍ഗ്രസ് നേരിടുന്നത് ബിജെപി പിന്തുണയ്ക്കുന്ന എല്‍ഡിഎഫിനെയാണെന്ന് രാഹുല്‍ ഗാന്ധി

'പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും, ബാക്കി ജനം തീരുമാനിക്കട്ടെ'; സ്ഥലവും സമയവും തീരുമാനിക്കാന്‍ മുഖ്യമന്ത്രിയോട് സതീശന്‍; സംവാദത്തിന് ഏറ്റവും നല്ല വേദി നിയമസഭ, അവിടെ നിന്ന് ഒളിച്ചോടിയവരുടേതാണ് വെല്ലുവിളിയെന്ന് പിണറായി