രാജ്യതാത്പര്യം വലുത്, അത് സംരക്ഷിക്കും; അമേരിക്കയ്ക്ക് മറുപടിയുമായി ഇന്ത്യ

ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം താരിഫ് ചുമത്തിയതിനു അമേരിക്കയ്ക്ക് മറുപടിയുമായി ഇന്ത്യ. ഇക്കാര്യത്തിൽ രാജ്യതാത്‌പര്യമാണ് വലുതെന്നും അവ സംരക്ഷിക്കുമെന്നും വ്യവസായ വാണിജ്യ വകുപ്പ് പുറത്തിറക്കിയ പ്രസ് റിലീസിൽ പറഞ്ഞു.

കർഷകർ, സംരംഭകർ, ചെറുകിട വ്യവസായങ്ങൾ എന്നിവരുടെ വളർച്ചയ്ക്ക് കേന്ദ്രസർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. അവരുടെ താത്പര്യം സംരക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ സൂചിപ്പിക്കുന്നു.

‘ഇന്ത്യയും അമേരിക്കയും ഇരു കൂട്ടർക്കും ഉപകാരപ്രദമായേക്കാവുന്ന ഒരു വ്യാപാരകരാറിലെത്താൻ മാസങ്ങളായി ചർച്ച നടത്തുകയാണ്. ഈ ലക്ഷ്യം നേടിയെടുക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധരാണ്. കർഷകർ, സംരംഭകർ, ചെറുകിട വ്യവസായങ്ങൾ എന്നിവരുടെ വളർച്ചയ്ക്കും സംരക്ഷണത്തിനും ഇന്ത്യ വലിയ പ്രധാന്യമാണ് നൽകുന്നത്.

ബ്രിട്ടനുമായി ഏർപ്പെട്ട സമൂല സാമ്പത്തിക വ്യവസായ കരാറിൽ എന്നതുപോലെ ഇക്കാര്യത്തിലും രാജ്യതാത്പര്യം സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കും’ എന്നായിരുന്നു ഇന്ത്യയുടെ മറുപടി.

Latest Stories

എ. എ.റഹീം എംപിക്കെതിരെ ഫെയ്‌സ്ബുക്കിൽ വ്യാജ പ്രചരണം; പേരാമ്പ്രയിൽ കോൺഗ്രസ് പ്രവർത്തകനെതിരെ കേസെടുത്തു

ഇന്ത്യയ്ക്ക് ഇന്ന് വേണ്ടത് വ്യക്തികളുടെ പോരാട്ടമല്ല, ആശയങ്ങളുടെ ഐക്യം

'നോ' പറയേണ്ടിടത്ത് അത് പറയാൻ കുട്ടികൾക്ക് ശക്തിയുണ്ടാകണം, പ്രതിസന്ധികളിൽ ധൈര്യം കൈവിടാതെ മുന്നോട്ട് പോകാൻ കഴിയണം: മന്ത്രി ബിന്ദു കൃഷ്ണ

പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (PRCI) പ്രഥമ 'നെക്സ്റ്റ്‌ജെന്‍ ഗവേണന്‍സ് അവാര്‍ഡുകള്‍ 2026' പ്രഖ്യാപിച്ചു; പൗരകേന്ദ്രീകൃത നഗര ഭരണനിര്‍വഹണത്തിലെ മികവിന് ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിക്ക് പുരസ്‌കാരം

സിഎംആർഎൽ-എക്‌സാലോജിക് കേസ്: അന്വേഷണം പിണറായി വിജയനിലേക്ക്; തെളിവ് ലഭിച്ചാൽ സമൻസ് അയക്കും

നാളെ മുതല്‍ കാലവര്‍ഷം ശക്തമാകും; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പെട്രോൾ, ഡീസൽ വില ഉടൻ കുറയ്ക്കാൻ സാധ്യതയില്ല; എൽപിജി വിലയിൽ കുറവ് വന്നേക്കാമെന്ന് റിപോർട്ടുകൾ

ബഡ്ജറ്റിൽ മധ്യതിരുവിതാംകൂറിനെ അവഗണിച്ചു; മുഖ്യമന്ത്രി കുപ്രസിദ്ധൻ ആവുകയാണ് : മുൻ മന്ത്രി വി. എൻ. വാസവൻ

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായ് രാജിവെച്ചെന്ന വാർത്ത നിഷേധിച്ച് വിഎച്ച്പി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഒൻപതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ച് ഇഡി