നരേന്ദ്ര ഗിരിയുടെ മരണം: സി.ബി.ഐ കേസ് ഏറ്റെടുത്തു, എഫ്.ഐ.ആർ ഫയൽ ചെയ്തു

അഖിൽ ഭാരതീയ അഖാര പരിഷത്ത് തലവൻ നരേന്ദ്ര ഗിരിയുടെ മരണവുമായി ബന്ധപ്പെട്ട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) എഫ്ഐആർ ഫയൽ ചെയ്തു.

മഹന്ത് നരേന്ദ്ര ഗിരിയെ തിങ്കളാഴ്ചയാണ് ഭഗാംബരി ഗഡി മഠത്തിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിയതിനെ തുടർന്ന് ശ്വാസംമുട്ടിയാണ് നരേന്ദ്ര ഗിരി മരിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

നരേന്ദ്ര ഗിരിയുടെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തർപ്രദേശ് സർക്കാർ ശിപാർശ ചെയ്തതിന് പിന്നാലെയാണ് സി.ബി.ഐ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

യു.പി പൊലീസിന്റെ അന്വേഷണത്തിൽ, തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് അവസാനമായി 72-കാരനായ നരേന്ദ്ര ഗിരിയെ മുറിയിൽ പ്രവേശിക്കുന്നതായി കണ്ടത്. വൈകുന്നേരം, ഇദ്ദേഹത്തിന്റെ ശിഷ്യന്മാർ വാതിലിൽ മുട്ടിയപ്പോൾ പ്രതികരണം ഉണ്ടായില്ല.

മൊബൈൽ ഫോണിലേക്ക് ആവർത്തിച്ചുള്ള കോളുകൾക്കും ഉത്തരം ലഭിച്ചില്ല, അതിനുശേഷം, ഇദ്ദേഹത്തിന്റെ ശിഷ്യന്മാർ വാതിൽ പൊളിച്ച് മുറിയിൽ പ്രവേശിക്കുകയും തൂങ്ങിയ നിലയിൽ നരേന്ദ്ര ഗിരിയെ കണ്ടെത്തുകയുമായിരുന്നു.

നരേന്ദ്ര ഗിരിയുടെ കൈയക്ഷരത്തിൽ എഴുതിയതെന്ന് പറയപ്പെടുന്ന ആത്മഹത്യാക്കുറിപ്പും മുറിയിൽ നിന്നും കണ്ടെടുത്തു. ഇതിൽ വിൽപത്രവും തന്നെ വിഷമിപ്പിച്ച നിരവധി പേരുടെ പേരുകളും എഴുതിയിരുന്നു.

“ഞാൻ അന്തസ്സോടെ ജീവിച്ചു, അപമാനത്തോടെ ജീവിക്കാൻ കഴിയില്ല, അതിനാലാണ് ഞാൻ എന്റെ ജീവൻ എടുക്കുന്നത്,” എട്ട് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നതായി പൊലീസ് പറഞ്ഞു. മരണശേഷം മഠത്തിൽ എന്തു ചെയ്യണമെന്നതിനെ കുറിച്ച് നരേന്ദ്ര ഗിരി വിൽപത്രത്തിൽ പറഞ്ഞിരുന്നു.

നരേന്ദ്ര ഗിരിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്ന് ആരോപിച്ച് സന്ദീപ് തിവാരിയെയും മറ്റ് രണ്ട് ശിഷ്യന്മാരായ ആനന്ദ് ഗിരി, ആധ്യ പ്രസാദ് എന്നിവരെയും യു.പി പൊലീസ് അറസ്റ്റ് ചെയ്തു.

Latest Stories

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം

അക്കാര്യം മനസില്‍ കണ്ടാണ് ഞാന്‍ വോട്ട് ചെയ്തത്; ഇന്ത്യന്‍ പൗരത്വം ലഭിച്ചതിന് ശേഷം ആദ്യ വോട്ട് രേഖപ്പെടുത്തി അക്ഷയ് കുമാര്‍

ശ്രീലങ്കന്‍ സ്വദേശികളായ നാല് ഐഎസ് ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ അറസ്റ്റില്‍; ഇവരുടെ ചിത്രങ്ങൾ പുറത്തുവിട്ടു

അപ്പോൾ ആ കാര്യത്തിന് ഒരു തീരുമാനം ആയി, ഗോളുകളുടെ ദേവൻ ബ്ലാസ്റ്റേഴ്‌സ് വിട്ടു; മാനേജ്മെന്റ് മണ്ടത്തരം തുടരുന്നു

ഇൻഡസ്ട്രിയിൽ എനിക്ക് ഏറ്റവും കൂടുതൽ ഗ്രാറ്റിറ്റ്യൂഡുള്ളത് ആ താരത്തിനോടാണ്: അനശ്വര രാജൻ

അവസാനമായി നിങ്ങൾക്ക് മുന്നിൽ വന്നതല്ലേ, 80000 ആരാധകർക്ക് ബിയർ വാങ്ങി നൽകി സന്തോഷിപ്പിച്ച് വിടവാങ്ങി മാർകോ റ്യൂസ്

സാമൂഹ്യ മാധ്യമങ്ങളിലെ നിരന്തര കുറ്റപ്പെടുത്തല്‍; ഫ്‌ളാറ്റില്‍ നിന്ന് വീണിട്ടും രക്ഷപ്പെട്ട കുട്ടിയുടെ മാതാവ് ജീവനൊടുക്കി

ടി20 ലോകകപ്പ് 2024: സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് കൈഫ്

ലോക്സഭ തിരഞ്ഞെടുപ്പ് അ‍ഞ്ചാം ഘട്ട വോട്ടെടുപ്പ്: പോളിംഗ് മന്ദഗതിയിൽ; ഉച്ചവരെ രേഖപ്പെടുത്തിയത് 24.23 ശതമാനം

നിറവയറുമായി ദീപിക, കൈപിടിച്ച് രണ്‍വീര്‍; വോട്ട് ചെയ്യാനെത്തി ബോളിവുഡ് താരങ്ങള്‍