ജഗന്‍ മോഹന്‍ റെഡ്ഡിയെ വിടാതെ നായിഡുവിന്റെ ടിഡിപി; റുഷിക്കൊണ്ടയില്‍ 500 കോടിയുടെ ആഡംബര ബംഗ്ലാവ്; അടിമുടി അഴിമതിയെന്ന് ആരോപണം

നിയമസഭ തിരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ ജഗന്‍ മോഹന്‍ റെഡ്ഡിയ്‌ക്കെതിരെ കടുത്ത ആരോപണവുമായി തെലുങ്ക് ദേശം പാര്‍ട്ടി. വിശാഖപട്ടണത്തെ റുഷിക്കൊണ്ട മലമുകളില്‍ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ അനധികൃതമായി നിര്‍മ്മിച്ച കൊട്ടാര സമാനമായ ആഢംബര ബംഗ്ലാവ് ടിഡിപി പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയാണ് അഴിമതി ആരോപണം ഉന്നയിച്ചത്.

കഴിഞ്ഞ ദിവസമാണ് ആഢംബര ബംഗ്ലാവ് ടിഡിപി പരസ്യപ്പെടുത്തിയത്. ബീച്ചിന് അഭിമുഖമായി നിര്‍മ്മിച്ച ആഢംബര ബംഗ്ലാവ് ടിഡിപി എംഎല്‍എ ഗന്ത ശ്രീനിവാസ് റാവുവിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ പ്രതിനിധി സംഘവും മാധ്യമപ്രവര്‍ത്തകരും സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാവിനെ കുറിച്ച് പുറംലോകം അറിയുന്നത്.

ജഗന്‍ റെഡ്ഡിയുടെ ക്യാമ്പ് ഓഫീസ് എന്ന നിലയിലാണ് റുഷിക്കൊണ്ട മലമുകളില്‍ അനധികൃതമായി ബംഗ്ലാവ് നിര്‍മ്മിച്ചതെന്നാണ് ടിഡിപിയുടെ ആരോപണം. ആന്ധ്രാപ്രദേശ് ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ റുഷിക്കൊണ്ട കുന്നുകളില്‍ വികസിപ്പിക്കുന്ന ടൂറിസം പദ്ധതിക്ക് 2021 മെയ് മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.Latest and Breaking News on NDTV

സംസ്ഥാന ഖജനാവില്‍ നിന്ന് 500 കോടി രൂപ ചെലവഴിച്ചാണ് ജഗന്‍ തന്റെ ക്യാമ്പ് ഓഫീസ് നിര്‍മ്മിച്ചതെന്നാണ് ടിഡിപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി നാരാ ലോകേഷിന്റെ ആരോപണം. 9.88 ഏക്കറില്‍ കടലിനഭിമുഖമായാണ് റുഷിക്കൊണ്ടയിലെ വിവാദ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.
സംസ്ഥാന ഖജനാവിലെ പണം ഉപയോഗിച്ച് നിര്‍മ്മിച്ച ആഢംബര ബംഗ്ലാവിനെ ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്റെ കൊട്ടാരങ്ങളുമായാണ് ടിഡിപി നേതാവ് ഗന്ത ശ്രീനിവാസ് റാവു താരതമ്യപ്പെടുത്തിയത്.

ബംഗ്ലാവിന്റെ നിര്‍മ്മാണ ചെലവ് മുന്‍ സര്‍ക്കാര്‍ അതീവ രഹസ്യമായി സൂക്ഷിച്ചെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കരാര്‍ വൈഎസ്ആര്‍ കോണ്‍ഗ്രസുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് നല്‍കിയെന്നും ടിഡിപി ആരോപിക്കുന്നു. 8 കോടി രൂപ വരെ വാര്‍ഷിക വരുമാനം ഉണ്ടാക്കിയിരുന്ന റുഷിക്കൊണ്ടയിലെ ഗ്രീന്‍ റിസോര്‍ട്ടുകള്‍ പൊളിച്ചുമാറ്റിയാണ് ബംഗ്ലാവ് നിര്‍മ്മിച്ചിരിക്കുന്നതെന്നും ടിഡിപി ആരോപിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ