'മുസ്ലീങ്ങളെയെല്ലാം 1947ല്‍ തന്നെ പാകിസ്താനിലേയ്ക്ക് അയയ്ക്കണമായിരുന്നു, എങ്കില്‍ ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നു'; വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി 

1947ല്‍ തന്നെ രാജ്യത്തെ മുസ്ലീങ്ങളെയെല്ലാം  പാകിസ്താനിലേയ്ക്ക് അയയ്ക്കണമായിരുന്നുവെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. ഇത് രാജ്യത്തോട് കൂറ് കാണിക്കാനുള്ള സമയമാണ്. 1947ന് മുമ്പ് മുഹമ്മദ് അലി ജിന്ന ഒരു ഇസ്ലാമിക രാഷ്ട്രം ആവശ്യപ്പെട്ടു. നമ്മുടെ പൂര്‍വികര്‍ ചെയ്ത തെറ്റിന്റെ ഫലമാണ് നമ്മള്‍ അനുഭവിക്കുന്നത്. മുസ്ലീങ്ങളെ മുഴുവന്‍ അങ്ങോട്ട് വിട്ട് ഹിന്ദുക്കളെ മുഴുവന്‍ ഇങ്ങോട്ട് കൊണ്ടുവന്നിരുന്നെങ്കില്‍ നമ്മള്‍ ഇന്ന് ഈ അവസ്ഥയിലാകുമായിരുന്നില്ല. ഭാരതീയ വംശജര്‍ക്ക് ഇവിടെ അഭയം ലഭിച്ചില്ലെങ്കിൽ അവർ പിന്നെ എവിടെ പോകും?””  – ബിഹാറിലെ പൂര്‍ണിയയില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഗിരിരാജ് സിംഗ്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ  രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായി  തുടരുന്നതിനിടെയാണ് മൃഗസംരക്ഷണ, ക്ഷീര, ഫിഷറീസ് വകുപ്പ് മന്ത്രിയുടെ ഈ അഭിപ്രായ പ്രകടനം. ഉത്തര്‍പ്രദേശിലെ ദിയോബാന്ദിലുള്ള ഇസ്ലാമിക മതകേന്ദ്രം ഭീകരവാദികളുടെ ഉദ്ഭവ കേന്ദ്രമാണ് എന്ന ഗിരിരാജ് സിംഗിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി മേധാവി ജെ.പി നഡ്ഡ, ഗിരിരാജിനോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ ബി.ജെ.പി നേതാവിന്റെ ശാസനകള്‍ക്ക് പുല്ലുവില കല്‍പ്പിച്ചാണ് നാലു ദിവസത്തിന്റെ മാത്രം ഇടവേളയില്‍ വീണ്ടും മുസ്‍ലിം വിരുദ്ധ പ്രസ്താവനയുമായി ഗിരിരാജ് സിങ് രംഗത്തുവന്നിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമം പാസാക്കിയതിനുശേഷം, ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ 65 ഓളം വിദ്വേഷ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. അതിൽ 61 എണ്ണവും ബി.ജെ.പി നേതാക്കളില്‍ നിന്നുള്ളതാണെന്ന് എൻ.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം ഗിരിരാജ് സിംഗിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ നേതാവും ബെഗുസാരായില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഗിരിരാജ് സിംഗിന്റെ എതിരാളിയുമായിരുന്ന കനയ്യ കുമാര്‍ രംഗത്തെത്തി. അദ്ദേഹത്തെ വിസാ മന്ത്രിയാക്കണം. ലാഹോറില്‍ ട്രാവല്‍ ഏജന്‍സി തുടങ്ങണം – കനയ്യ പരിഹസിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ