മുസ്‌ളിങ്ങള്‍ ഇന്ത്യയില്‍ ഒന്നും പേടിക്കേണ്ട,എന്നാല്‍ മേധാവിത്വം അവകാശപ്പെടരുത് : മോഹന്‍ ഭാഗവത്

ഇന്ത്യയിലെ മുസ്‌ളീംങ്ങള്‍ക്ക് ഇവിടെ പേടിക്കാന്‍ ഒന്നുമില്ലന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത്. എന്നാല്‍ മേധാവിത്വം അവകാശപ്പെടരുത്. ഹിന്ദുസ്ഥാന്‍ ഹിന്ദുസ്ഥാനായിരിക്കും എന്നതാണ് ലളിതമായ സത്യമെന്നും ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസിറിനും, പാഞ്ചജന്യക്കും നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

മുസ്‌ളീംങ്ങള്‍ക്ക് ഹാനിയൊന്നും ഇവിടെയില്ല, തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെയാകാം, മുന്‍ഗാമികളുടെ വിശ്വാസത്തിലേക്ക തിരിച്ചുവരാനാണ് ആഗ്രഹമെങ്കില്‍ അങ്ങിനെയുമാകാം. അത് ഒരോരുത്തരുടെയും താല്‍പര്യമാണ് ്ഹിന്ദുക്കള്‍ക്ക് അക്കാര്യത്തില്‍ ശാഠ്യമൊന്നുമില്ലന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

എന്നാല്‍, ”മഹത്തായ മതം ഞങ്ങളുടേതാണ്. ഒരുകാലത്ത് ഈ നാട് ഞങ്ങള്‍ ഭരിച്ചു. വീണ്ടും ഭരിക്കും. ശരിയായ പാത ഞങ്ങളുടേതാണ്. മറ്റുള്ളതെല്ലാം തെറ്റാണ്. ഞങ്ങള്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാണ്. അതുകൊണ്ട് അങ്ങനെതന്നെ തുടരുകയും ചെയ്യും. നമുക്ക് ഒന്നിച്ചുകഴിയാന്‍ പറ്റില്ല” -ഇത്തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ മുസ്‌ലിംകള്‍ ഉപേക്ഷിക്കണമെന്നും മോഹന്‍ ഭഗവത് പറഞ്ഞു.

പരമ്പരാഗത രാഷ്ട്രീയത്തില്‍നിന്ന് ആര്‍.എസ്.എസ് തുടര്‍ന്നും അകലം പാലിച്ചുനില്‍ക്കമെന്നും ഭഗവത് പറഞ്ഞു. അധികാരത്തില്‍ ഇല്ലാതിരുന്നപ്പോഴും ആര്‍ എസ് എസിന്റെ വാക്കുകള്‍ കേട്ടിട്ടുള്ള നേതാക്കളുണ്ടെന്ന് പ്രണബ് മുഖര്‍ജി ധനമന്ത്രിയായിരുന്ന കാലത്തെ ചില സംഭവങ്ങളിലൂടെ അദ്ദേഹം വിവരിക്കുകയും ചെയ്തു

Latest Stories

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്

ചിരിപ്പിക്കാൻ അൽത്താഫും അനാർക്കലിയും; 'മന്ദാകിനി' ട്രെയ്‌ലർ പുറത്ത്

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

ജാവ്‌ദേക്കറുമായി രാഷ്ട്രീയം സംസാരിച്ചിട്ടില്ല; ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ ആണെന്ന് ഇപി ജയരാജന്‍

കലമ്പേരി കോളനിയുടെ കാഴ്ചകളുമായി 'മാലോകം മാറുന്നേ' ഗാനം; മിത്തും വിശ്വാസവും പറഞ്ഞ് 'പഞ്ചവത്സര പദ്ധതി'

അവൻ കാരണമാണ് മുംബൈ പരാജയപെട്ടത്, യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത ബാറ്റിംഗ് ആയിരുന്നു അവൻ കാഴ്ചവെച്ചത്; ആ നിമിഷം മുതൽ മുംബൈ തോറ്റെന്ന് ഹാർദിക് പാണ്ഡ്യാ

IPL 2024: 'അവന്‍ മുഖം മാത്രം, ടീമിന്റെ യഥാര്‍ത്ഥ നായകന്‍ ആ താരം'; യുവതാരത്തെ അംഗീകരിക്കാതെ മുഹമ്മദ് കൈഫ്

തിയേറ്ററില്‍ കുതിപ്പ്, അടുത്ത 50 കോടി പടമാവാന്‍ 'പവി കെയര്‍ടേക്കര്‍'; കുത്തനെ ഉയര്‍ന്ന് കളക്ഷന്‍, റിപ്പോര്‍ട്ട്