'ഇന്ത്യ-പാക് വിഭജനത്തിന് കാരണം മുസ്ലിം ലീ​ഗ്'; കോൺഗ്രസ് പ്രകടന പത്രികയിൽ മുസ്ലിം ലീഗിന്റെ സ്റ്റാമ്പ് : പ്രധാനമന്ത്രി

ഇന്ത്യ-പാക് വിഭജനത്തിന് കാരണം മുസ്ലീം ലീ​ഗാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺ​ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയിൽ വിഭജനത്തിന് കാരണക്കാരായ മുസ്ലീം ലീ​ഗിന്റെ സ്റ്റാമ്പുണ്ടെന്നും മോദി കുറ്റപ്പെടുത്തി. രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഭരണഘടന തിരുത്തുമെന്ന വിമർശനത്തിന് മറുപടി പറഞ്ഞ പ്രധാനമന്ത്രി, ഭരണഘടന സർക്കാറിന് ​ഗീതയും ഖുറാനും ബൈബിളുമാണെന്ന് പറഞ്ഞു. അംബേദ്കർ നേരിട്ട് വന്ന് ആവശ്യപ്പെട്ടാലും ഭരണഘടന നശിപ്പിക്കാനാകില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു പാര്‍ട്ടി പ്രകടന പത്രികയിൽ പറഞ്ഞത് ആണവായുധങ്ങൾ ഇല്ലാതാക്കും എന്നാണ്. രണ്ട് അയൽരാജ്യങ്ങളും ആണവായുധങ്ങളുമായി നിൽക്കുമ്പോൾ അങ്ങനെ ചെയ്യേണ്ടത്? ഇന്ത്യയുടെ ശക്തി ഇല്ലാതാക്കുന്ന ഈ സഖ്യം എന്ത് സഖ്യമാണെന്നും മോദി ചോദിച്ചു.

അതേസമയം തേജസ്വി യാദവ് മീൻ കഴിക്കുന്ന വീഡിയോ വിശ്വാസികളെ അപമാനിക്കാനാണെന്ന് വിമർശിച്ച് ബിഹാറിൽ മോദി രംഗത്തെത്തിയിരുന്നു. ഇതിനെതിരെ തേജസ്വി യാദവ് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദ്യങ്ങൾക്ക് മറുപടി പറയണം. ജനങ്ങളുടെ പ്രധാനപ്പെട്ട പ്രശ്നങ്ങളായ ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയാണ് തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത്. പത്ത് വ‍ര്‍ഷം അധികാരത്തിൽ ഇരുന്നിട്ടും എന്തുകൊണ്ട് നരേന്ദ്ര മോദി ദാരിദ്ര്യം ഇല്ലാതാക്കിയില്ല എന്ന് തേജസ്വി യാദവ് ചോദിച്ചു. ബിഹാറിന് എന്തുകൊണ്ട് പ്രത്യേക പദവി നൽകിയില്ല എന്നും തേജസ്വി ചോദിച്ചു.

Latest Stories

പ്രണയം പൊട്ടി വിടർന്നു; ആനന്ദ് മധുസൂദനൻ- ചിന്നു ചാന്ദിനി ചിത്രം 'വിശേഷ'ത്തിലെ ഗാനം പുറത്ത്

വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിലും: അൽത്താഫ് സലിം

അവരെല്ലാവരും കൂടിച്ചേരുമ്പോഴാണ് സിനിമയുടെ മാന്ത്രികത പ്രകടമാകുന്നത്, അത് മലയാളത്തിലുണ്ട്: രാജ് ബി ഷെട്ടി

ഹക്കീം ഷാജഹാനും സന അൽത്താഫും വിവാഹിതരായി; സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ

തമിഴര്‍ ഇത്രയധികം അധഃപതിച്ചോ; വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ പ്രതികരണവുമായി ജി വി പ്രകാശ് കുമാർ

ആ സീന്‍ എടുക്കവെ വണ്ടി ചതിച്ചു, ആകെ ടെന്‍ഷനായി.. ബ്രേക്കും ആക്‌സിലേറ്ററും കൂടി ഒന്നിച്ച് ചവിട്ടിപ്പോയി: മമ്മൂട്ടി

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്