മോദിയുടെ രണ്ടാം വരവിന് സാധ്യത; സഖ്യകക്ഷി പിന്തുണയോടെ ബിജെപി വീണ്ടും അധികാരത്തിലെത്തും: തിരഞ്ഞെടുപ്പ് വിദഗ്ദ്ധന്‍ യോഗേന്ദ്ര യാദവിന്റെ പ്രവചനം

രാജ്യമൊന്നാകെ ഉറ്റുനോക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫല സാധ്യതകള്‍ പ്രവചിച്ച് തിരഞ്ഞെടുപ്പ് വിദഗ്ദന്‍ യോഗേന്ദ്ര യാദവ്. ദ പ്രിന്റില്‍ എഴുതിയ ലേഖനത്തിലാണ് യോഗേന്ദ്ര ജയസാധ്യതകളെക്കുറിച്ച് പറഞ്ഞത്.

ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പ് ബിജെപിയ്ക്ക് വ്യക്തമായ മുന്‍തൂക്കം ഉണ്ടായിരുന്നെന്ന് അദ്ദേഹം പറയുന്നു. എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം കിട്ടാനാണ് നിലവിലെ സാഹചര്യം കണക്കിലെടുത്താല്‍ ഏറ്റവും കൂടുതല്‍ സാധ്യത .ബിജെപിയ്ക്ക് സ്വന്തം നിലയില്‍ ഭൂരിപക്ഷം കിട്ടാനുള്ള സാധ്യത തള്ളികളായാനാകില്ല.

രാജ്യവ്യാപകമായി ബിജെപിയ്ക്ക് കനത്ത നഷ്ടം ഉണ്ടാകഎന്‍ഡിഎയ്ക്ക് ഭൂരിപക്ഷം കിട്ടാതിരിക്കാനുള്ള സാഹചര്യം ഉണ്ടാകുകയെന്നും യോഗേന്ദ്ര യാദവ് വിലയിരുത്തുന്നു.

തെരഞ്ഞെടുപ്പിന് ശേഷം നടത്തിയ വിലിയിരുത്തലുകളുടെയോ എക്സിറ്റ് പോളുകളുടെയോ അടിസ്ഥാനത്തിലല്ല, താന്‍ ഈ പ്രവചനം നടത്തുന്നതെന്ന് യോഗേന്ദ്രയാദാവ് ലേഖനത്തില്‍ പറഞ്ഞു. അതുകൊണ്ട് എക്സിറ്റ് പോളുകളുടെ അടിസ്ഥാനത്തില്‍ ഇതില്‍ പരിഷ്‌ക്കാരങ്ങള്‍ വരുത്തേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'