ഈ മാസം കൂടുതൽ മഴ ലഭിച്ചേക്കും; കൊടുങ്കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ്

മെയ് മാസം ഇന്ത്യയിലുടനീളം സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത ദിവസങ്ങളില്‍ രാജ്യത്തെ നിരവധി പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത. നിരവധി പ്രദേശങ്ങളില്‍ കൊടുങ്കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

പല ഭാഗങ്ങളിലും വ്യാപകമായ മഴയും ഇടിമിന്നലും മണിക്കൂറില്‍ 40-60 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റും ഉണ്ടാകും. ഈ മാസത്തെ മഴ ദീര്‍ഘകാല ശരാശരിയുടെ 110 ശതമാനം കവിയുമെന്നാണ് പ്രവചനം. 1971 മുതല്‍ 2020 വരെയുള്ള കണക്കുകള്‍ പ്രകാരം മെയ് മാസത്തിലെ മഴയുടെ എല്‍പിഎ ഉത്തരേന്ത്യയിലും രാജ്യത്തുടനീളവും 64.1 മില്ലിമീറ്ററാണ്.

ഇതുവരെ ലഭിക്കാത്ത മഴ ഇത്തവണ ലഭിക്കുമെന്നാണ് പ്രവചനം. അങ്ങനെയാണെങ്കില്‍ നിലവിലെ ഉയര്‍ന്ന താപനിലയ്ക്ക് ആശ്വാസം നല്‍കുമെന്നും ഉഷ്ണതരംഗ സാഹചര്യങ്ങള്‍ ലഘൂകരിക്കാനും സാധ്യതയുണ്ട്.

Latest Stories

ബുംറയുടെ പന്തുകൾ ഒരു ഭീഷണിയും ഉയർത്തുന്നില്ല, അവന് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നു: കെ ശ്രീകാന്ത്

വെടിനിര്‍ത്തൽ കരാറിൽ പുതിയ നിർദേശങ്ങളുമായി ഇറാൻ; നിർദേശങ്ങളിൽ തൃപ്തനല്ലെന്ന് ട്രംപ്

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ദീദിയുടെ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനും ഇ.വി.എം. സ്ട്രോങ്ങ് റൂമിനും പുറത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊല്‍ക്കത്ത പോലീസ്; മമത ബാക്രമക്കേടുകള്‍ നടത്താതിരിക്കാന്‍ അവരെ നിരീക്ഷണത്തിലാക്കിയെന്ന് ബിജെപി

ഞാൻ പറഞ്ഞതാണ് തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിന്റെ ചൂടറിയുമെന്ന്, ആദ്യം ഗ്യാസ്, അടുത്തത് പെട്രോൾ-ഡീസൽ വില; ഇതാണ് ഇലക്ഷൻ ബില്ല്; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു; നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

'ഇത്രയും വേദന അനുഭവിച്ച അമ്മയിലല്ല, മറിച്ച് ഗര്‍ഭസ്ഥശിശുവിലാണ് അമിത ശ്രദ്ധ, അവളൊരു കുട്ടിയാണ്, ഈസമയം പഠിക്കാന്‍ പോകേണ്ടവളാണ്, അവളോടാണ് നമ്മള്‍ അമ്മയാകാന്‍ പറയുന്നത്'; 15കാരിയുടെ ഗര്‍ഭച്ഛിദ്രത്തില്‍ എയിംസിനോട് കടുപ്പിച്ച് സുപ്രീം കോടതി

ആനക്കലിയിൽ രണ്ടാമത്തെ മരണം; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

സംസ്ഥാനത്ത് മഴ കനക്കുന്നു; ഏഴു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

യുപിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; മുഖവും സ്വകാര്യ ഭാഗങ്ങളും വ്യക്തമാകുന്ന ദൃശ്യങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു