ഭഗവാന്‍ കി ഇച്ഛ ! 133 പേര്‍ മരിച്ച മോര്‍ബി തൂക്കുപാല ദുരന്തം, കോടതിയില്‍ കമ്പനിയുടെ് വിചിത്ര നിലപാട്

ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്ക് പാലം നദിയിലേക്ക് തകര്‍ന്നുവീണ് 133 പേര്‍ മരണപ്പെട്ട ദാരുണ സംഭവത്തില്‍ വിചിത്ര നിലപാടുമായി നിര്‍മ്മാണ കമ്പനി. ‘ഇത് ദൈവഹിതമായിരുന്നു (ഭഗവാന്‍ കി ഇച്ഛ!) അതിനാല്‍ ഇത്തരമൊരു ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായി എന്നാണ് പാലത്തിന്റെ അറ്റകുറ്റപ്പണിയുടെ ചുമതലയുണ്ടായിരുന്ന ഒറെവ കമ്പനിയുടെ മാനേജര്‍മാരിലൊരാളായ ദീപക് പരേഖ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പറഞ്ഞത്.

കോടതിയില്‍ നിര്‍മ്മാണ കമ്പനിക്കെതിരെ ശക്തമായ നിലപാടാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വീകരിച്ചത്. പാലത്തിന്റെ നവീകരണ വേളയില്‍ കേടായ കേബിളുകള്‍ മാറ്റിയിട്ടില്ലെന്നും, അലൂമിനിയം ബേസ് തടിയില്‍ സ്ഥാപിച്ചതാണ് തകര്‍ച്ചയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

മോര്‍ബി പാലം തകര്‍ന്ന കേസിലെ പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകര്‍ ഹാജരായതിനെതിരെ മോര്‍ബി ആന്‍ഡ് രാജ്കോട്ട് ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കി. 2022ലാണ് ഗുജറാത്തിലെ മോര്‍ബി മുനിസിപ്പല്‍ കോര്‍പ്പറേഷനും അജന്ത ഒറെവ കമ്പനിയും തമ്മില്‍ പാലത്തിന്റെ അറ്റകുറ്റപ്പണിക്കും തുടര്‍ന്ന് 15 വര്‍ഷം പ്രവര്‍ത്തിപ്പിക്കാനുമുള്ള കരാറില്‍ ഒപ്പുവച്ചത്.

2037 വരെയാണ് ഒറെവ കമ്പനിക്ക് പാലത്തിന്റെ മേല്‍നോട്ട ചുമതല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ