കള്ളപ്പണം വെളുപ്പിക്കല്‍; ഇഡി കുറ്റപത്രത്തിൽ ആദ്യമായി പ്രിയങ്കാ ഗാന്ധിയുടെ പേര്

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തില്‍ ആദ്യമായി കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പേര്. ഹരിയാനയിലെ ഫരീദാബാദില്‍ അഞ്ചേക്കര്‍ സ്ഥലം വാങ്ങുകയും വാങ്ങിയ ആൾക്ക് തന്നെ ഭൂമി തിരിച്ചു വിൽക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പ്രിയങ്കയുടെ പേരുമുള്ളത്.

കേസുമായി ബന്ധപ്പെട്ട കുറ്റപത്രത്തില്‍ നേരത്തെ പ്രിയങ്കയുടെ പങ്കാളി റോബര്‍ട്ട് വാദ്രയെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. ഫരീദാബാദിലെ അമിപുര്‍ ഗ്രാമത്തില്‍ പഹ്‌വയില്‍ നിന്ന് അഞ്ചേക്കര്‍ വാങ്ങിയതിന് പുറമേ, റോബര്‍ട്ട് വാദ്ര 40.08 ഏക്കറോളം വരുന്ന, മൂന്നു ഭാഗങ്ങളായുള്ള ഭൂമി 2005- 06 കാലത്ത് വാങ്ങുകയും 2010ല്‍ അയാള്‍ക്കു തന്നെ ഇത് വില്‍ക്കുകയും ചെയ്തെന്നാണ് കുറ്റപത്രത്തിലെ പരാമര്‍ശം. ഇയാള്‍ എന്‍ആര്‍ഐ വ്യവസായിയും മലയാളിയുമായ സിസി തമ്പിക്കും ഭൂമി വിറ്റുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ അന്വേഷണ വലയത്തിലുള്ള ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിയെ സിസി തമ്പിയും ബ്രിട്ടീഷ് പൗരനായ മറ്റൊരു വ്യവസായിയും ഒളിവില്‍ പോകാന്‍ സഹായിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. സിസി തമ്പിയുമായി വാദ്രയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ഇഡി ആരോപണം. 2006ല്‍ പ്രിയങ്കയുടെ പേരില്‍ പഹ്‌വയില്‍ നിന്ന് വാങ്ങിയ വീട് ഭൂമിക്കൊപ്പം തിരിച്ചു വിറ്റുവെന്നും ആരോപിക്കുന്നു. സമാന രീതിയില്‍ സിസി തമ്പി പഹ്‌വയില്‍ നിന്ന് 486 ഏക്കര്‍ ഭൂമി വാങ്ങിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

Latest Stories

കൊടകര കുഴല്‍പ്പണ കേസ്; പുതിയ വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹത നേടി എഡിജിപി എംആര്‍ അജിത്കുമാര്‍; മെഡല്‍ നല്‍കരുതെന്ന് ഡിജിപി

ഈ സാല കപ്പ് എന്താകുമോ എന്തോ? ബെംഗളൂരു റീടെൻഷനിൽ ആരാധകർ ആശങ്കയിൽ; സംഭവം ഇങ്ങനെ

യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അന്തരിച്ചു

മുംബൈ ഇന്ത്യൻസ് എന്താ ഇങ്ങനെ ചെയ്തത്?; റീട്ടെയിൻ ചെയ്ത താരങ്ങളുടെ ലിസ്റ്റിൽ ഞെട്ടലോടെ ആരാധകർ

തമിഴ്‌നാട്ടില്‍ ക്ഷേത്ര പരിസരത്ത് നിന്ന് റോക്കറ്റ് ലോഞ്ചര്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇത്തവണത്തെ ഐപിഎൽ അടിച്ച് കേറി തകർക്കും എന്ന് ഉറപ്പായി; ടീം റീടെൻഷൻ ലിസ്റ്റിൽ വമ്പൻ സർപ്രൈസുകൾ

കൊടകര കുഴല്‍പ്പണ കേസ് വീണ്ടും അന്വേഷിക്കണം; ഇഡി അന്വേഷണം സര്‍ക്കസ് പോലെയെന്ന് വിഎസ് സുനില്‍കുമാര്‍

'അവർ എന്നെ ഒരുപാട് കാര്യങ്ങൾ കൊണ്ട് പ്രലോഭിപ്പിച്ചു, പക്ഷേ ഞാൻ അതെല്ലാം നിരസിക്കുകയാണ് ചെയ്തത് ': കാർത്തിക് ആര്യൻ

വിവാഹ ദിവസം നവവധു കൂട്ടബലാത്സം​ഗത്തിനിരയായി; ക്രൂരത ഭർത്താവിന്റെ മുൻപിൽവെച്ച്, എട്ടുപേർ അറസ്റ്റിൽ