വിജയച്ചിരിയില്‍ വിജയചിഹ്നം ഉയര്‍ത്തിക്കാട്ടി മോഡി, ഇത്തവണയും വായ് തുറന്നില്ല

ഗുജറാത്തിലെ ഭരണം നിലനിര്‍ത്തലിലും ഹിമാചല്‍ പ്രദേശിലെ ഭരണം തിരിച്ചുപിടിയ്ക്കലിലും സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി പുറത്തേയ്ക്ക് ഇറങ്ങിയപ്പോഴായിരുന്നു നിറചിരിയോടെ മാധ്യമങ്ങളെ നോക്കി വിജയചിഹ്നം മോഡി ഉയര്‍ത്തിക്കാട്ടിയത്. മുന്‍കാലങ്ങളിലെ പോലെ തന്നെ മാധ്യമങ്ങളോട് പ്രതികരിക്കാനോ വിജയത്തില്‍ സന്തോഷം പങ്കിടാനോ മോഡി കൂട്ടാക്കിയില്ല.

ഗുജറാത്തും ഹിമാചലും വിജയിക്കുമെന്ന ആത്മവിശ്വാസം ബിജെപിയുടെ നേതാക്കള്‍ പലപ്പോഴായി പങ്കുവെച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് റാലികളില്‍ പ്രസംഗിക്കുകയല്ലാതെ മോഡി ഇക്കാര്യത്തില്‍ വീരവാദങ്ങളൊന്നും മുഴക്കിയിരുന്നില്ല. നില പരുങ്ങലിലാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

ഗുജറാത്ത്, ഹിമാചല്‍ സംസ്ഥാനങ്ങല്‍ലെ വിധി ഔദ്യോഗികമായി വരുന്നതിന് മുന്‍പ് തന്നെ ബി.ജെ.പി പാര്‍ട്ടി ആസ്ഥാനത്ത് ആഘോഷം തുടങ്ങിയിരുന്നു. മധ്യപ്രദേശിലും ഗുജറാത്തിലും ഹിമാചലിലും ബി.ജെ.പി ഓഫീസിന് മുന്നില്‍ പടക്കംപൊട്ടിച്ചും ലഡുവിതരണം ചെയ്തുമാണ് പ്രവര്‍ത്തകര്‍ ആഘോഷിക്കുന്നത്.

Latest Stories

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ