കാനഡയില്‍ സംഘടിപ്പിക്കുന്ന ജി 7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും; ക്ഷണം പങ്കുവച്ച് നരേന്ദ്ര മോദി

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കാനഡയില്‍ സംഘടിപ്പിക്കുന്ന ജി 7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഖാലിസ്ഥാന്‍ ഭീകരവാദി ഹര്‍ദ്ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യ-കാനഡ ബന്ധം വഷളായതിനെ തുടര്‍ന്ന് ജി 7 ഉച്ചകോടിയില്‍ നരേന്ദ്ര മോദി പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജസ്റ്റിന്‍ ട്രൂഡോ മാറി മാര്‍ക്ക് കാര്‍ണി പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശേഷമുള്ള ഉച്ചകോടിയില്‍ മോദിക്ക് ക്ഷണമുണ്ടാകുമോയെന്നതില്‍ അഭ്യൂഹമുയര്‍ന്നിരുന്നു.

എന്നാല്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മാര്‍ക്ക് കാര്‍ണി ക്ഷണിച്ച വിവരം മോദി ഔദ്യോഗിക എക്സ് അക്കൗണ്ട് മുഖേന വെളിപ്പെടുത്തുകയായിരുന്നു. കനേഡിയന്‍ പ്രധാനമന്ത്രി വിളിച്ചെന്നും തിരഞ്ഞെടുപ്പ് വിജയത്തിന് അദ്ദേഹത്തെ അഭിനന്ദിച്ചെന്നും മോദി കുറിച്ചു. കനാനാസ്‌കിസില്‍ 15 മുതല്‍ 17 വരെ നിശ്ചയിച്ചിരിക്കുന്ന ഉച്ചകോടിയിലേക്ക് ക്ഷണിച്ചതിന് നന്ദിയും അറിയിച്ചു.

ഖാലിസ്ഥാന്‍ വിഷയത്തില്‍ കാനഡയുമായി നല്ല ബന്ധത്തിലല്ല ഇന്ത്യ, മോദിയുടെ കാനഡ സന്ദര്‍ശനം അതിനാല്‍ തന്നെ നിര്‍ണായകമാകും. പരസ്പര ബഹുമാനത്തിലും സഹകരണത്തിലും പുതിയ വീര്യത്തോടെ ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മോദി ഇന്നലെ ചൂണ്ടിക്കാട്ടിയത് ശ്രദ്ധേയമാണ്. ഖാലിസ്ഥാന്‍ ഭീകരരുടെ കൈമാറ്റം തുടങ്ങിയ ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യ.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ