മോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി സർവേ; പിന്തുണയ്ക്കുന്നവർ വെറും 24 ശതമാനം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി സർവേ.  ഇന്ത്യ ടുഡേ ‘മൂഡ് ഓഫ് ദ നാഷൻ’ സർവേയിലാണ്  മോദിയുടെ ജനപ്രീതിയിൽ വലിയ ഇടിവുണ്ടായതായി സൂചിപ്പിക്കുന്നത്. കോവിഡിന്റെ രണ്ടാം തരംഗം കേന്ദ്ര സർക്കാർ കൈകാര്യം ചെയ്തതിലെ പാളിച്ചകളും രാജ്യത്തെ സാമ്പത്തിക മേഖല തകർന്നതുമൊക്കെയാണ് മോദിയുടെ ജനപ്രീതിയിൽ കോട്ടം തട്ടാൻ കാരണം.

24 ശതമാനം പേരുടെ പിന്തുണയാണ് മോദിക്ക് ലഭിച്ചത്. എന്നാൽ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 66 ശതമാനം പേരുടെ പിന്തുണയായിരുന്നു ലഭിച്ചത്. അവിടെ നിന്നാണ് മോദിയുടെ ജനപ്രീതി 24 ശതമാനത്തിലേക്ക് എത്തിയത്. അടുത്ത പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍ ആരെന്നായിരുന്നു സര്‍വേയിലൂടെ ചോദിച്ചിരുന്നത്.

മോദി കഴിഞ്ഞാൽ പ്രധാനമന്ത്രിയാകാൻ യോഗ്യൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണെന്നാണ് സർവേ ചൂണ്ടിക്കാട്ടുന്നത്. പതിനൊന്ന് ശതമാനം പേരുടെ പിന്തുണ യോഗി ആദിത്യനാഥിന് ലഭിച്ചു. കഴിഞ്ഞ വർഷം മൂന്ന് ശതമാനം പേരുടെ പിന്തുണ ലഭിച്ചിടത്ത് നിന്നാണ് യോഗിക്ക് പതിനൊന്ന് ശതമാനം പേരുടെ പിന്തുണ ലഭിക്കുന്നത്.

സർവേ പ്രകാരം രാഹുൽ ഗാന്ധിയാണ് മൂന്നാം സ്ഥാനത്ത്. രാഹുൽ ഗാന്ധിയും സർവേയിൽ നേട്ടമുണ്ടാക്കി. കഴിഞ്ഞ വർഷം എട്ട് ശതമാനം പേരുടെ പിന്തുണ ലഭിച്ചിടത്ത് ഈ വർഷം പത്ത് ശതമാനം പേരുടെ പിന്തുണയായി. വെറും ഒരു ശതമാനത്തിന്റെ വ്യത്യാസമെ യോഗിയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ളൂ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ഇവരെല്ലാം കഴിഞ്ഞ വർഷങ്ങളേക്കാൾ നേട്ടമുണ്ടാക്കിയിട്ടുണ്ട്.

അതേസമയം രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാർ ആരെന്ന സർവേ ഫലത്തിൽ യോഗി ആദിത്യനാഥിന് ഏഴാം സ്ഥാനമാണ്. ഈ സർവേഫലം പ്രകാരം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ഒന്നാം സ്ഥാനത്ത്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ