കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് മോദിയുടെ ചിത്രം വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്നും നീക്കിയതെന്നാണ് വിശദീകരണം. അതേസമയം ഇന്ത്യയിൽ വിതരണം ചെയ്ത കോവിഷീൽഡ് വാക്സിന് ഗുരുതര പാർശ്വഫലമുള്ളതായി വാക്സിൻ കമ്പനി ആസ്ട്രസെനെക കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. ഇതിനെ തുടർന്നുണ്ടായ വിവാദത്തിനിടെയാണ് പ്രധാനമന്ത്രിയുടെ ചിത്രം മാറ്റിയിരിക്കുന്നത്.

നേരത്തെ കോവിഡ് സർട്ടിഫിക്കറ്റിൽ മോദി ചിത്രം നൽകുന്നതിനെതിരെ വലിയ പ്രതിഷേധവും വിമർശനവും ഉയർന്നിരുന്നുവെങ്കിലും കേന്ദ്ര സർക്കാർ തള്ളിക്കളയുകയായിരുന്നു. എന്നാൽ ഇപ്പോൾ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കോവിഷീൽഡ് വാക്സീനെടുത്ത അപൂർവ്വം ചിലരിൽ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് (ത്രോംന്പോസിസ് വിത്ത് ത്രോന്പോസൈറ്റോപ്പീനിയ) എന്ന അവസ്ഥയുണ്ടാകാമെന്നാണ് ആസ്ട്രസെനെക കമ്പനി യുകെയിലെ കോടതിയെ അറിയിച്ചത്.

ആസ്ട്രസെനെകയുടെ വിശദീകരണം വന്നതോടെ കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച ശേഷം ഹൃദയാഘാതം വന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ കോവീഷീൽഡ് വാക്‌സിന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജിയും എത്തിയിട്ടുണ്ട്. വാക്‌സിൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹർജിക്കാരൻ.

Latest Stories

മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം എന്തേ എന്ന് കോടതി?; കേന്ദ്രാനുമതി ലഭിക്കാത്തതിനാലാണ് വൈകുന്നതെന്ന് പ്രോസിക്യൂഷന്‍; പിണറായി വിജയനെ വിമാനത്തില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രൂക്ഷ വിമര്‍ശനം

പഴയ പോലെ നേതൃത്വം ഗൗനിക്കുന്നില്ല, അണ്ണാമലൈ തമിഴ്‌നാട്ടിലെ ബിജെപി തിരഞ്ഞെടുപ്പ് ചുമതലകള്‍ ഒഴിഞ്ഞു; വ്യക്തിപരമെന്ന് പ്രതികരിച്ച് പിന്മാറ്റം

മുന്‍ കരസേന മേധാവി നരവനെയുടെ പുസ്തക പരാമര്‍ശം, രാഹുല്‍ ഗാന്ധിയ്ക്ക് ഉന്നയിക്കാനുള്ള അനുമതി നിഷേധിച്ചു; പ്രതിഷേധിച്ച ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസടക്കം 8 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

അവധിക്കാല ബെഞ്ചിന്റെ അടിയന്തര പരിഗണനയ്ക്ക് നാല് കേസുകള്‍ ലിസ്റ്റ് ചെയ്യിച്ചു, ഹര്‍ജിക്കാരന് 40,000 രൂപ പിഴയിട്ടത് റദ്ദാക്കില്ലെന്ന് ഹൈക്കോടതി; നടപടി ദുരുദ്ദേശപരം

തൊട്ടതെല്ലാം ഹിറ്റുകൾ; മലയാളികളുടെ ഹൃദയം തൊട്ട 'എസ്പിവി' മാജിക്ക്!

ആര്‍ആര്‍ടിഎസുമായി സര്‍ക്കാര്‍ മുന്നോട്ട്; ഉത്തരവിറക്കി ഗതാഗത വകുപ്പ്; ചെലവ് കണക്കാക്കിയത് 1,92,780 കോടി

സറണ്ടര്‍ മോദി മുദ്രാവാക്യവുമായി പാര്‍ലമെന്റില്‍ പ്രതിപക്ഷം; അമേരിക്കയുമായുള്ള വ്യാപാര കരാര്‍ ഇന്ത്യയ്ക്ക് നിര്‍ണായകമെന്ന് നരേന്ദ്ര മോദി; അമേരിക്കയ്ക്ക് കീഴടങ്ങിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പ്രതിഷേധം

യൂസര്‍ ഡാറ്റ ഉപയോഗിച്ച് കളിക്കാന്‍ അനുവദിക്കില്ല, പൗരന്മാരുടെ സ്വകാര്യത അവകാശങ്ങള്‍ ലംഘിക്കാന്‍ അനുവദിക്കില്ല; ഇന്ത്യന്‍ ഭരണഘടന ഉറപ്പാക്കുന്ന നിയമങ്ങള്‍ പാലിക്കാന്‍ പറ്റില്ലെങ്കില്‍ രാജ്യം വിട്ടുപോണമെന്ന് വാട്‌സാപ്പിനോട് സുപ്രീം കോടതി

പ്രതിപക്ഷ എംഎല്‍എമാര്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ വടി കൊണ്ട് അടിച്ചുവെന്ന ആരോപണവുമായി മുഖ്യമന്ത്രി; സ്പീക്കറുടെ മുഖംമറച്ച് അന്ധനെപോലെയാക്കുന്നത് ശരിയാണോ എന്ന് എ എന്‍ ഷംസീര്‍

ഗുരുവായൂർ ക്ഷേത്ര ദർശനം സുഗമമാക്കുന്നതിനായി ഇനി ഫെയ്സ് ആപ്പും; ടോക്കൺ നമ്പർ അനുസരിച്ച് ഭക്തർക്ക് ദർശനം നടത്താം