'മോദി ഉത്തരവിടുന്നു, അദാനി ഏറ്റെടുക്കുന്നു'; ഗൗതം അദാനിയുടെ വളർച്ചയിൽ എന്തിനും കൂടെ നിൽക്കുന്ന ഒരു ഭരണാധികാരിയുടെ പങ്ക്

തന്റെ ഫിന്യാന്‍ഷ്യറെ സഹായിക്കാന്‍ ഒരു ഭരണാധികാരി ഒരുമ്പെട്ടിറങ്ങിയാല്‍ എന്തു സംഭവിക്കുമെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് കഴിഞ്ഞ ഒരു ദശകക്കാലയളവിലെ ഗൗതം അദാനിയുടെ വളര്‍ച്ച. ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍, ഊര്‍ജ്ജോത്പാദന സംവിധാനങ്ങള്‍, പ്രതിരോധ വ്യവസായങ്ങള്‍ എന്നീ മേഖലകളിലൊട്ടാകെ യാതൊരു മത്സരവും ബാധകമല്ലാത്ത രീതിയില്‍ അദാനി മുന്നേറ്റം തുടരുകയാണ്.

ഏറ്റവുമൊടുവില്‍ ആണവോര്‍ജ്ജ മേഖലയിലേക്കുള്ള സ്വകാര്യ കമ്പനികളുടെ പ്രവേശനം സാധ്യമാക്കുന്ന പുതിയ നിയമ നിര്‍മ്മാണത്തിന്റെ ഗുണഭോക്താവും ഗൗതം അദാനി തന്നെയായിരിക്കും എന്ന് ഉറപ്പായിരിക്കുന്നു. ഇന്ത്യാ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ട്രംപ് ഉത്തരവിട്ടപ്പോള്‍ തന്നെ മോദി വെടി നിര്‍ത്തല്‍ അംഗീകരിച്ചതിന് പ്രധാന കാരണം അമേരിക്കയില്‍ ഗൗതം അദാനിക്ക് മേല്‍ നടക്കുന്ന നിയമ നടപടികളാണെന്നത് പരസ്യമായ രഹസ്യമാണ്.

തന്റെ ഉത്തരവ് അനുസരിച്ചതിന്റെ പ്രത്യുപകാരമായി അദാനിയുടെ 265 മില്യണ്‍ ഡോളറിന്റെ കൈക്കൂലി കേസ് അവസാനിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നതായാണ് വാര്‍ത്ത. അമേരിക്കന്‍ കോടതി ഇതിന്മേല്‍ എന്തു നടപടി സ്വീകരിക്കും എന്നതാണ് ഇനി അറിയാനുള്ളത്. കഴിഞ്ഞ ഒരു ദശകക്കാലയളവില്‍ ഇന്ത്യയിലെ വിവിധങ്ങളായ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നേരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് നടത്തിയ റെയ്ഡില്‍ നേട്ടം കൊയ്തതാരെണെന്ന് നോക്കിയാൽ ഗൗതം അദാനിയെന്ന ബ്രില്ലിയൻറ് ഗെയിമറെ നമുക്ക് കാണാൻ കഴിയും.

ഒന്ന് നോക്കിയാൽ മോദി ഉത്തരവിടുന്നു, അദാനി ഏറ്റെടുക്കുന്നു എന്ന് വേണം പറയാൻ. ചില ഉദാഹരണങ്ങൾ നോക്കുകയാണെങ്കിൽ എന്‍ ഡി ടി വി ഓഫീസും ഉടമ പ്രണോയ് റോയിയുടെ വീടും സിബിഐ റെയ്ഡുചെയ്യുന്നു. എന്‍ഡിടിവിയിലെ പ്രണയ്‌റോയിയുടെ ഓഹരികള്‍ (27.6%) അദാനി വാങ്ങിക്കുന്നു. അംബുജാ/ എ സി സി സിമന്റ് കമ്പനികള്‍ റെയ്ഡ് ചെയ്യുന്നു. അംബുജാ / എ സി സി കമ്പനികളുടെ ഓഹരികള്‍ അദാനി വാങ്ങുന്നു. രാജ്യത്തെ ഏറ്റവും വലിയ സിമന്റ് ഉത്പാദകരായി അദാനി മാറുന്നു.

മുംബൈ വിമാനത്താവളവുമായി ബന്ധപ്പെട്ട് ജി വി കെ യുടെ ഓഫീസ് ED റെയ്ഡ് ചെയ്യുന്നു. ജിവി കെ യുടെ 98% ഓഹരികളും അദാനി എയര്‍പോര്‍ട്‌സ് വാങ്ങിക്കൂട്ടുന്നു.ക്വിന്റ് മീഡിയയുടെ നോയ്ഡയിലുള്ള ഓഫീസില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്. ക്വിന്റില്യണ്‍ മീഡിയ ഹൗസിന്റെ 49% ഓഹരികള്‍ 48 കോടി രൂപയ്ക്ക് ഗൗതം അദാനി വാങ്ങുന്നു. നെല്ലൂരിലെ കൃഷ്ണ പട്ടണം പോര്‍ട്ടില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്. കൃഷണപട്ടണം പോര്‍ട്ട് അദാനി പോര്‍ട്ട് & സെസ് ഏറ്റെടുക്കുന്നു ഇങ്ങനെ പോകുന്നു നേട്ടങ്ങൾ.

Latest Stories

'അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യം, ശബരിമലയെ മുൻ നിർത്തി മുതലെടുപ്പിന് ശ്രമിക്കുന്നു'; വി ഡി സതീശൻ

'സംസ്ഥാനങ്ങൾ ദുർബലമായാൽ രാജ്യം ദുർബലമാകും'; ജിഎസ്ടി കൗൺസിൽ യോഗം നിർണായകമെന്ന് ധനമന്ത്രി, എല്ലാ സംസ്ഥാനങ്ങൾക്കും ആശങ്കയുണ്ട്

കുഞ്ഞ് നോക്കി നിൽക്കേ മരിക്കാനൊരുങ്ങിയ അമ്മ, ജീവൻ രക്ഷിച്ച് പോലീസ്; സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്ത്

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

Asia Cup 2025: സഞ്ജുവും ജിതേഷും അല്ല, ആ താരം ഉണ്ടെങ്കിലേ ടീം വിജയിക്കൂ: ആകാശ് ചോപ്ര

'ഞാൻ വിക്കറ്റ് നേടിയിട്ടും ധോണി എന്നോട് അന്ന് കാണിച്ചത് മോശമായ പ്രവർത്തി'; തുറന്ന് പറഞ്ഞ് മോഹിത് ശർമ്മ

രാഷ്ട്രപതിയുടെ റഫറൻസ്; ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ​ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ല; സുപ്രീംകോടതി

ഇസ്രയേല്‍ ഗാസയിലെ യുദ്ധത്തില്‍ വിജയിച്ചേക്കാം, പക്ഷേ പൊതുവികാരം ജൂത രാജ്യത്തിനെതിരാണെന്ന് ഡൊണാള്‍ഡ് ട്രംപ്

'സംഘാടകരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല'; ആഗോള അയ്യപ്പ സംഗമത്തിൽ അതൃപ്തി പരസ്യമാക്കി വി ഡി സതീശൻ

ട്രംപിന്റെ ഉപദേശകന് മോദിയുടെ പുടിന്‍- ജിന്‍പിങ് കൂടിക്കാഴ്ച രസിച്ചില്ല; നാണക്കേടെന്ന് പീറ്റര്‍ നവാരോ; റഷ്യയ്‌ക്കൊപ്പമല്ല ഇന്ത്യ നില്‍ക്കേണ്ടത് യുഎസിനൊപ്പമെന്ന് തിട്ടൂരം