മോദി നിരക്ഷരൻ, എബിസിഡി പോലും വായിക്കാൻ കഴിവുണ്ടോ എന്ന് സംശയം: തെലങ്കാന കോൺഗ്രസ് അദ്ധ്യക്ഷൻ

പ്രധാനമന്ത്രി നരേന്ദ്ര മോദി നിരക്ഷരനും അജ്ഞനുമാണെന്ന് മോദിയുടെ രാജ്യസഭാ പ്രസംഗത്തിന് ശേഷം തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ അനുമൂല രേവന്ത് റെഡ്ഡി. രാജ്യസഭയിൽ നന്ദി പ്രമേയത്തിന് പ്രധാനമന്ത്രിയുടെ മറുപടിക്ക് ശേഷം തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) ചൊവ്വാഴ്ച സംസ്ഥാനത്തുടനീളം പ്രതിഷേധിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുകയും ചെയ്തു.

പ്രസംഗത്തിനിടെ അടിസ്ഥാനരഹിതവും അപ്രസക്തവുമായ പരാമർശങ്ങൾ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാനയിലെ ജനങ്ങളെ അവഹേളിച്ചു എന്ന് തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി സംസ്ഥാന ഘടകം അധ്യക്ഷനും എംപിയുമായ അനുമൂല രേവന്ത് റെഡ്ഡി ആരോപിച്ചു.

“നരേന്ദ്ര മോദി നിരക്ഷരനും ഈ നടപടിക്രമങ്ങളെക്കുറിച്ച് തീർത്തും അജ്ഞനുമാണ്. എബിസിഡി പോലും വായിക്കാൻ അദ്ദേഹത്തിന് കഴിവുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്,” റെഡ്ഡി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പ്രസംഗത്തിൽ മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റുവിനേയും ഇന്ദിരാഗാന്ധിയേയും ആക്ഷേപിച്ചു എന്ന് ആരോപിച്ച് പ്രതിപക്ഷം ചൊവ്വാഴ്ച രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രധാനമന്ത്രിയുടെ പ്രസംഗത്തോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും ‘രണ്ട് ഇന്ത്യ’ വിഷയം ഉന്നയിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ