'യുദ്ധവും സമാധാനവും' വായിക്കുന്ന മോദി, ഇനി ട്രോളുകളുടെ 'ഇര'; വീഡിയോ 'കുത്തി പൊക്കി' സോഷ്യൽ മീഡിയ; കോട്‌വാളിന് അല്പം ആശ്വാസം

ഭീമ കൊറേഗാവ് സംഭവത്തില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകൻ വെര്‍നോണ്‍ ഗോണ്‍സാല്‍വസിന്റെ ജാമ്യാപേക്ഷ ഓഗസ്റ്റ് 28- ന്, പരിഗണിക്കുന്ന വേളയില്‍ ബോംബെ ഹൈക്കോടതി ഗോൺസാൽവസിനോട് പത്തൊൻപതാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ലിയോ ടോൾസ്റ്റോയുടെ ക്ലാസിക് നോവലായ “യുദ്ധവും സമാധാനവും” എന്തുകൊണ്ട് അദ്ദേഹത്തിന്റെ ശേഖരത്തിൽ നിന്നും കണ്ടെത്തിയെന്ന് വിശദീകരിക്കാൻ ആവശ്യപ്പെട്ടു. “യുദ്ധവും സമാധാനവും മറ്റൊരു രാജ്യത്തെ യുദ്ധത്തെ കുറിച്ചാണ്. നിങ്ങൾ ഇത് കോടതിയിൽ വിശദീകരിക്കേണ്ടി വരും, ”ജസ്റ്റിസ് സാരംഗ് കോട്‌വാൾ പറഞ്ഞു. ജസ്റ്റിസ് സാരംഗ് കോട്‌വാളിന്റെ ഈ പരാമർശമാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വിവാദമായിരിക്കുന്നത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിഷയവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ ട്രോളുകളിലെ ഇപ്പോഴത്തെ പ്രധാന “ഇര”. സോഷ്യൽ മീഡിയയിൽ “കുത്തിപൊക്കിയ” ഒരു വീഡിയോയിൽ നരേന്ദ്ര മോദി ലൈബ്രറിയിൽ വെച്ച് “യുദ്ധവും സമാധാനവും” പുസ്തകത്തിന്റെ താളുകൾ മറിച്ചു നോക്കുന്ന ദൃശ്യമാണ് മോദിയെ ട്രോളുകളുടെ “ഇരയാക്കിയത്”. ഇതോടെ സംഭവത്തിൽ ഇതുവരെ പഴികേട്ടിരുന്ന ജസ്റ്റിസ് സാരംഗ് കോട്‌വാളിന് അല്പം ആശ്വാസമായി.

https://twitter.com/free_thinker/status/1166959354412580865?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1166959354412580865&ref_url=https%3A%2F%2Fwww.doolnews.com%2Fwar-and-peace-even-prime-minister-narendra-modi-has-flipped-through-leo-tolstoy-s-classic.html

ഗോണ്‍സാല്‍വസിന്റെ വീട്ടില്‍ നടന്ന റെയ്ഡിനെ കുറിച്ച് പ്രോസിക്യൂഷന്‍ നടത്തിയ വിവരണത്തിനിടെയായിരുന്നു ജസ്റ്റിസ് സാരംഗ് കോട്‌വാളിന്റെ വിവാദ പരാമര്‍ശം. ലിയോ ടോള്‍സ്‌റ്റോയിയുടെ “യുദ്ധവും സമാധാനവും”, “മാര്‍ക്‌സിസ്റ്റ് ആര്‍ക്കൈവ്‌സ്”, ആനന്ദ് പട് വര്‍ദ്ധന്റെ ജയ് ഭീം കോമ്രേഡ് ഡോക്യുമെന്ററിയുടെ സി.ഡി എന്നിവയാണ് ഗോണ്‍സാല്‍വസിന്റെ വീട്ടില്‍നിന്ന് കിട്ടിയതെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. ഇതേ തുടര്‍ന്നാണ് വിവാദ പരാമര്‍ശം ജഡ്ജി നടത്തിയത്.

വസ്തുത പരിശോധിക്കുന്ന വെബ്‌സൈറ്റ് ആൾട്ട് ന്യൂസ് നടത്തുന്ന പ്രതിക് സിൻഹയാണ് മോദി ലൈബ്രറിയിൽ വെച്ച് “യുദ്ധവും സമാധാനവും” പുസ്തകത്തിന്റെ താളുകൾ മറിച്ച് നോക്കുന്ന പഴയ വീഡിയോ പോസ്റ്റ് ചെയ്തത്. അദ്വൈഡിസം എന്ന ട്വിറ്റർ അക്കൗണ്ടാണ്‌ ഈ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത് അവരുടെ വാക്കുകൾ അനുസരിച്ച്, വീഡിയോ 2013-ൽ എടുത്തതാണ്.

വിനോദത്തിന്റെ ഉറവിടമായി ഈ വീഡിയോ മാറിയെങ്കിലും, ഗോൺസാൽവസിനോടുള്ള ജസ്റ്റിസ് കോട്‌വാളിന്റെ ചോദ്യത്തിലെ അസംബന്ധം ഇപ്പോഴും ചൂടുള്ള ചർച്ചയാണ്.

ഇത്തരം അസംബന്ധങ്ങളോട് പ്രതികരിക്കാനുള്ള ഏക മാർഗം യുദ്ധവും സമാധാനത്തിന്റെയും ഒരു പകർപ്പ് വാങ്ങുക എന്നതാണ് എന്ന് പ്രശസ്ത സംഗീതജ്ഞന്‍ ടി.എം കൃഷ്ണ ട്വിറ്ററിൽ കുറിച്ചു.

Latest Stories

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു