അവര്‍ ജാതി കലാപങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിക്കും; തമിഴ്‌നാടിനെ ബിജെപി നിയന്ത്രണത്തിലാക്കാന്‍ അനുവദിക്കില്ലെന്ന് എംകെ സ്റ്റാലിന്‍

ബിജെപി- എഐഎഡിഎംകെ സഖ്യത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മധുരയില്‍ നടക്കുന്ന ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു ബിജെപി- എഐഎഡിഎംകെ സഖ്യത്തെ സ്റ്റാലിന്‍ കടന്നാക്രമിച്ചത്. എന്ത് സംഭവിച്ചാലും ഡല്‍ഹിക്ക് മുന്നില്‍ തലകുനിക്കില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു. തമിഴ്‌നാടിനെ ബിജെപി നിയന്ത്രണത്തിലാക്കാന്‍ ഡിഎംകെ അനുവദിക്കില്ലെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

എഐഎഡിഎംകെയെ ഇപിഎസ് ബിജെപിയുടെ നിയന്ത്രണത്തിലാക്കിയെന്നും സ്റ്റാലിന്‍ ആരോപിച്ചു. മധുരയിലെ ജനറല്‍ കൗണ്‍സില്‍ 2026ലെ നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തില്‍ അവസാനിക്കണം. നാളെ മുതല്‍ ദിവസവും താന്‍ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ കാണുമെന്നും ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നും എം കെ സ്റ്റാലിന്‍ വ്യക്തമാക്കി. ചെറുപ്പകാരിലൂടെ ഊര്‍ജവും ജയവും പാര്‍ട്ടിയില്‍ എത്തുമെന്ന് എംകെ സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.

പാര്‍ട്ടിയുടെ ശക്തി അതിന്റെ വളണ്ടിയര്‍മാരുടെ വിശ്വാസമാണ്. തന്റെ പാര്‍ട്ടി, തന്റെ പ്രസ്ഥാനം, തന്റെ നേതൃത്വം എന്ന മനോഭാവമുള്ളവരാണ് വളണ്ടിയര്‍മാരെന്നും എംകെ സ്റ്റാലിന്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍
ബിജെപി സഖ്യം അധികാരത്തില്‍ വന്നാല്‍ ജാതി കലാപങ്ങള്‍ സൃഷ്ടിച്ച് അവര്‍ ജനങ്ങളെ ഭിന്നിപ്പിക്കും. നമ്മുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ അവര്‍ അനുവദിക്കില്ല. പിന്തിരിപ്പന്‍ പ്രവര്‍ത്തനങ്ങളില്‍ അവര്‍ നമ്മളെ മുക്കിക്കൊല്ലുമെന്നും സ്റ്റാലിന്‍ ആരോപിച്ചു.

Latest Stories

കഴിഞ്ഞ ഐസിസി ടൂര്‍ണമെന്റ് ഞാന്‍ എവിടെയാണോ അവസാനിപ്പിച്ചത്, അവിടെ നിന്നു തന്നെയാണ് ഈ ലോകകപ്പും തുടങ്ങിയിരിക്കുന്നത്: ദീപ്‌തി ശർമ

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു